ഒഡീഷയില്‍ കടലില്‍ കാണാതായ മലയാളി വിദ്യാര്‍ഥിക്കുവേണ്ടി തിരച്ചില്‍ തുടരുന്നു
ഭുവനേശ്വര്‍: വിനോദയാത്രക്ക് ഒഡീഷയില്‍ എത്തിയ മലയാളി വിദ്യാര്‍ഥിയെ കടലില്‍ വീണ് കാണാതായ സംഭവത്തില്‍ തിരച്ചില്‍ തുടരുന്നു. കോഴിക്കോട് ചാത്തമംഗലം സ്വദേശി ആഷില്‍ കെസിയെയാണ് കടലില്‍ കാണാതായത്. ദില്ലി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ഥിയാണ്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു ആഷില്‍ അപകടത്തില്‍പെട്ടത്ത്. ദില്ലില്‍ കൂടം പഠിക്കുന്ന വിദ്യാര്‍ഥികളുമൊന്നിച്ച് വിദ്യാര്‍ഥികളുമൊന്നിച്ച് വിനോദയാത്രക്ക് എത്തിയതായിരുന്നു ആഷില്‍. മറൈന്‍ പോലീസ്, ഫയര്‍ഫോര്‍സ്, മത്സ്യത്തൊഴിലാളികള്‍ എനിനവര്‍ സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഭുവനേശ്വറിനു സമീപത്തെ നെഹ്‌റു ബംഗ്ലാവിനു സമീപമാണ് അപകടം നടന്നത്. മഹാനദിയുമായി കടല്‍ ചേരുന്ന സ്ഥലമാണിത്. കോഴിക്കോട് ചാത്തമംഗലം വേഗേരി മഠം കനിയേടത്ത് ചാലില്‍ ബാബുരാജിന്റെയും മകനാണ് ആഷില്‍. വിദ്യാര്‍ഥിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.












Click it and Unblock the Notifications