കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടക്കാല ബജറ്റുമായി ജെയ്റ്റ്ലിയെത്തും: മാധ്യമങ്ങളുടെ വായടച്ചു! കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജെന്ന്!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഇടക്കാല ബജറ്റുമായി ജെയ്റ്റ്ലിയെത്തും | Oneindia Malayalam

ദില്ലി: ഇടക്കാല ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അസുഖ ബാധിതനായ അരുണ്‍ ജെയ്റ്റ്ലി തന്നെ ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയെന്നാണ് ധനകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. അരുണ്‍ ജെയ്റ്റ്ലി ബജറ്റ് അവതരണത്തില്‍ വിട്ടുനിന്നേക്കും എന്ന മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ധനകാര്യ മന്ത്രാലയ വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നത്. അരുണ്‍ ജെയ്റ്റ്ലി പ്രഭാഷണം നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ ആരോഗ്യ പരിശോധനക്കായി അരുണ്‍ ജെയ്റ്റ്ലി അമേരിക്കയിലാണുള്ളത്. വൃക്ക രോഗത്തിന് ചികിത്സയിലുള്ള ജെയ്റ്റ്ലി ബജറ്റ് അവതരണത്തിന് മുമ്പായി ചികിത്സ പൂര്‍ത്തിയാക്കി മടങ്ങുമെന്നാണ് ധനകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎ സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്ന നിര്‍ണായക ഇടക്കാല ബജറ്റാണിത്. ശമ്പള വിഭാഗത്തിന്റെ ഇന്‍കം ടാക്സ് സ്ലാബ് ഉയര്‍ത്തുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങളും ഇതിനൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടര്‍മാരില്‍ പോസിറ്റീവ് സിഗ്നലുണ്ടാക്കുന്നതിന് വേണ്ടിയാണ് ഇതെന്നാണ് സൂചന.

arun-jaitley-02

അതേസമയം അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കാനിരിക്കുന്ന ഇടക്കാല ബജറ്റില്‍ കര്‍ഷര്‍ക്കുള്ള പ്രത്യേക പാക്കേജ് ഉല്‍പ്പെടുത്തുമെന്ന സൂചനകളുണ്ടായിരുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ഇന്‍സെന്റീവുകള്‍ വിതരണം ചെയ്യുമെന്ന സൂചനകളാണ് പുറത്തുവന്നിട്ടുള്ളത്. ഓരോ കര്‍ഷക കുടുംബത്തിനും 10000 രൂപ വീതം നല്‍കാനാണ് പദ്ധതിയെന്ന് ഇക്കമോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

English summary
Ailing Arun Jaitley to present interim budget himself, say top finance ministry sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X