കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കി മന്ത്രിയുടെ വെളിപ്പെടുത്തല്‍.. മുതലെടുക്കാന്‍ കോണ്‍ഗ്രസ്

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിയെ പ്രതിസന്ധിയിലാക്കി ഗോവ മന്ത്രിയുടെ വെളിപ്പെടുത്തല്‍ | Oneindia Malayalam

ഗോവയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രാജിവെയ്ക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്‍റെ സ്വകാര്യ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.ഒരു മുഴുവന്‍ സമയ മുഖ്യമന്ത്രി വേണമെന്നും അതിനാല്‍ 48 മണിക്കൂറിനുള്ളില്‍ പരീക്കര്‍ രാജിവെയ്ക്കണമെന്നുമായിരുന്നു പ്രതിഷേധകരുടെ ആവശ്യം. ഏറെ നാളായ ചികിത്സയില്‍ കഴിയുന്ന പരീക്കറിന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

പിണറായി സര്‍ക്കാരിനെ പൂട്ടാന്‍ ബിജെപിയുടെ വജ്രായുധം! ടിപി സെന്‍കുമാര്‍ കേരള ഗവര്‍ണറാകുന്നു?പിണറായി സര്‍ക്കാരിനെ പൂട്ടാന്‍ ബിജെപിയുടെ വജ്രായുധം! ടിപി സെന്‍കുമാര്‍ കേരള ഗവര്‍ണറാകുന്നു?

അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. എന്നാല്‍ മുഖ്യമന്ത്രി രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നുമാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവരുടെ അവകാശവാദം. എന്നാല്‍ ഈ വാദങ്ങളെല്ലാം പൊളിച്ചടുക്കി പരീക്കര്‍ നിയമസഭയിലെ ഒരു മന്ത്രി തന്നെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണിപ്പോള്‍. മന്ത്രിയുടെ വെളിപ്പെടുത്തല്‍ കേന്ദ്ര സംസ്ഥാന ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുക്കുകയാണിപ്പോള്‍. വിശദാംശങ്ങള്‍ ഇങ്ങനെ

രാജി വെയ്ക്കണം

രാജി വെയ്ക്കണം

ചില ഗവണ്‍മെന്‍റ് ഇതര സംഘടനകളും ആക്റ്റിവിസ്റ്റുകളും ചേര്‍ന്നാണ് 48 മണിക്കൂറിനുള്ളില്‍ പരീക്കറിന്‍റെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എന്നാല്‍ മാര്‍ച്ചിന് കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നിവരുടെ പിന്തുണ ലഭിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ള പരീക്കര്‍ രാജിവെയ്ക്കണമെന്നാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ച ആവശ്യം.

ഭരണ സ്തംഭനം

ഭരണ സ്തംഭനം

9 മാസമായി പരീക്കര്‍ ആശുപത്രിയും ചികിത്സയുമായി കഴിയുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന ഭരണം പ്രതിസന്ധിയിലാണെന്നും ഇവര്‍ ആരോപിച്ചു.
പാന്‍ക്രിയാസിന് അസുഖം ബാധിച്ച് ഈ വര്‍ഷം ആദ്യം മുതല്‍ ചികിത്സയിലാണ് ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍.

വസതിയില്‍ തന്നെ

വസതിയില്‍ തന്നെ

മുംബൈയിലും പിന്നീട് അമേരിക്കയിലും ചികിത്സയിലായിരുന്ന അദ്ദേഹം ചികിത്സ കഴിഞ്ഞ് ഗോവയില്‍ മടങ്ങിയെത്തിയെങ്കിലും ഭരണ കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നില്ല. ഇപ്പോഴും അദ്ദേഹത്തിന്‍റെ പനാജിയിലെ സ്വകാര്യ വസതിയില്‍ ചികിത്സയിലാണ് അദ്ദേഹം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആരോഗ്യവാന്‍

ആരോഗ്യവാന്‍

അതേസമയം ബിജെപി നേതൃത്വം ഇത് തള്ളി.അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും മുഖ്യമന്ത്രിയായി അദ്ദേഹം തിരിച്ചുവരുമെന്നുമാണ് ബിജെപി അവകാശപ്പെടുന്നത്. ഇതോടെയാണ് സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്തെത്തിയത്. പലപ്പോഴായി മന്ത്രിസഭ പിരിച്ചുവിട്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചെങ്കിലും ബിജെപി ഈ നീക്കങ്ങളെയെല്ലാം സമര്‍ത്ഥമായി നേരിട്ടു

പിന്തുണ നല്‍കൂ

പിന്തുണ നല്‍കൂ

മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി പദവിയില്‍ ഉണ്ടെങ്കില്‍ മാത്രമേ ബിജെപിക്ക് പിന്തുണ നല്‍കൂവെന്നാണ് രണ്ട് പ്രാദേശിക കക്ഷികളുടെ നിലപാട്. മൂന്ന് സീറ്റ് വീതമുള്ള രണ്ട് പാര്‍ട്ടികളുടെ പിന്തുണയിലാണ് ബിജെപി ഗോവ ഭരിക്കുന്നത് എന്നിരിക്കെ പരീക്കറിനെ മാറ്റിയാല്‍ അതോടെ ബിജെപി സര്‍ക്കാര്‍ ഗോവയില്‍ നിലംപതിക്കും.

രാജി സന്നദ്ധത അറിയിച്ചു

രാജി സന്നദ്ധത അറിയിച്ചു

അതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി മറ്റൊരു മന്ത്രി രംഗത്തെത്തിയത്. ചികിത്സയില്‍ കഴിയുന്ന ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് രാജിവെയ്ക്കാന്‍ താത്പര്യമുണ്ടെന്ന വെളിപ്പെടുത്തലാണ് ഗോവ നിയമസഭയിലെ കൃഷി മന്ത്രി വിജയ് സര്‍ദേശായി നടത്തിയിരിക്കുന്നത്.

പരീക്കര്‍ ആഗ്രഹിച്ചിരുന്നു

പരീക്കര്‍ ആഗ്രഹിച്ചിരുന്നു

പരീക്കര്‍ രാജിവെയ്ക്കാന്‍ ഒരുക്കമാണെന്ന് പല തവണ ദേശീയ നേതൃത്വത്തെ അദ്ദേഹം ഇക്കാര്യം അറിയിച്ചിട്ടും നേതൃത്വം അത് അനുവദിച്ചില്ലെന്നും സര്‍ദേശായി പറയുന്നു. രോഗബാധിതനായത് മുതല്‍ തന്നെ ചുമതലകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ പരീക്കര്‍ ആഗ്രഹിച്ചിരുന്നു.

ബിജെപിയുടെ വാദങ്ങള്‍

ബിജെപിയുടെ വാദങ്ങള്‍

മുഖ്യമന്ത്രിയുടെ ചുമതലകള്‍ മറ്റ് മന്ത്രിമാര്‍ക്ക് നല്‍കാനും പരീക്കര്‍ സന്നദ്ധനായിരുന്നു. എന്നാല്‍ അത്തരം നടപടികള്‍ കോണ്‍ഗ്രസ് മുതലെടുപ്പ് നടത്തുമെന്നായിരുന്നു ബിജെപി ദേശീയ നേതൃത്വം അറിയിച്ചത്. മുഖ്യമന്ത്രിയുടെ അനാരോഗ്യത്തെ കുറിച്ച് ബിജെപിക്കുള്ളില്‍ തന്നെ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആശ്ചര്യപ്പെടുത്തി

ആശ്ചര്യപ്പെടുത്തി

അതേസമയം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ എത്തിയ രണ്ട് എംഎല്‍മാര്‍ക്കെതിരെ കോടതിയെ സമീപിച്ച സഖ്യകക്ഷി എംജിപിയുടെ നടപടി ആശ്ചര്യപ്പെടുത്തിയെന്നും സര്‍ദേശായി പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരായ സുഭാഷ് ഷിരോദ്കര്‍ , ദയാനന്ദ് സോപ്തേ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ എത്തിയത്.

ബിജെപി നേതാക്കള്‍

ബിജെപി നേതാക്കള്‍

ബിജെപിയെ സംബന്ധിച്ചെടുത്തോളം അത് ഗുണമാണെന്നിരിക്കെ എന്തുകൊണ്ടാണ് എംജിപി അത്തരമൊരു നീക്കം നടത്തിയതെന്ന് വ്യക്തമല്ലെന്നും സര്‍ദേശായി വ്യക്തമാക്കി. അതിനിടെ പരീക്കറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തിയിട്ടുണ്ട്.

യോഗം ചേര്‍ന്നു

യോഗം ചേര്‍ന്നു

കേന്ദ്രമന്ത്രി ആയുഷ് ശ്രീപാദ് നായിക്കാണ് പുതിയ ആവശ്യം ഉന്നയിച്ചത്. ദേശീയ നേതൃത്വത്തിനെതിരെ സംസ്ഥാന ബിജെപിയില്‍ വിമതം നീക്കം നടക്കുന്നുണ്ടെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് ഡിസൂസ എംഎല്‍എയുടെ വീട്ടില്‍ മുന്‍ മുഖ്യമന്ത്രി ലഭക്ഷ്മികാന്ത് പര്‍സേക്കറുടെ നേതൃത്വത്തില്‍ ചില നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു.

രാജസ്ഥാനില്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കാന്‍ മുസ്ലീങ്ങളും ദളിതരും.. ആള്‍ക്കൂട്ട കൊലയ്ക്ക് മറുപടിരാജസ്ഥാനില്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കാന്‍ മുസ്ലീങ്ങളും ദളിതരും.. ആള്‍ക്കൂട്ട കൊലയ്ക്ക് മറുപടി

കുട്ടി ട്രാന്‍സ്ജെന്‍റര്‍..കുട്ടി ട്രാന്‍സ്ജെന്‍റര്‍.."പികെ ഷിബു" എന്ന് പേരിട്ടു! സ്വാമി സന്ദീപാനന്ദയെ അപമാനിച്ച് സംഘപരിവാര്‍

{document1}

English summary
Ailing Manohar Parrikar Wanted to Quit, BJP High Command Vetoed it: Goa Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X