വിഷ്ണു വിശാലിന്റ എഫ്ഐആര്‍ സിനിമയ്ക്കെതിരെ എഐഎംഐഎം; മൂന്ന് രാജ്യങ്ങളിലും സിനിമയ്ക്ക് വിലക്ക്
ഹൈദരാബാദ്: നടന് വിഷ്ണു വിശാലിന്റെ തമിഴ് ചിത്രം എഫ് ഐ ആറിനെതിരെ തെലങ്കാനയില്‍ പ്രതിഷേധം. ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന് (എ ഐ എം ഐ എം) ആണ് എഫ് ഐ ആറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. എ ഐ എം ഐ എം എം എല്‍ എമാരായ സയ്യിദ് അഹമ്മദ് പാഷ ക്വാദ്രി, ജാഫര്‍ ഹുസൈന് മെരാജ്, കൗസര്‍ മൊഹിയുദ്ദീന്‍ എന്നിവര്‍ വെള്ളിയാഴ്ച സിനിമാ മന്ത്രി ടി ശ്രീനിവാസ് യാദവിനെ കണ്ട് 'എ ഫ്ഐ ആര്' സിനിമയ്ക്കെതിരെ നിവേദനം നല്കി.
ചിത്രത്തിന്റെ പോസ്റ്ററില്‍ പശ്ചാത്തലത്തില്‍ 'ഷഹാദ' എന്ന് എഴുതിയിരിക്കുന്നതാണ് എതിര്‍പ്പിന് കാരണം. നേരത്തെ മൂന്ന് രാജ്യങ്ങളില്‍ എഫ് ഐ ആറിന്റെ പ്രദര്‍ശനം വിലക്കിയിരുന്നു. മലേഷ്യ, കുവൈറ്റ്, ഖത്തര്‍ എന്നിവിടങ്ങളിലാണ് സിനിമ വിലക്കിയിരിക്കുന്നത്. എഫ് ഐ ആറിന് പ്രാദേശിക സെന്‍സര്‍ ബോര്‍ഡുകളില്‍ നിന്ന് അനുമതി നേടാനാകാഞ്ഞതാണ് വിലക്കിന് കാരണം. ഇന്ത്യയില്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ യു/എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് അനുമതി ലഭിച്ചത്.

മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിഷ്ണു വിശാല്‍, റെബ മോണിക്ക ജോണ്‍, ഗൗതം വാസുദേവ് മേനോന്, മഞ്ജിമ മോഹന്‍, മാല പാര്‍വതി, റെയ്സ വില്‍സണ്‍, റാം സി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിഷ്ണു വിശാല്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അരുള്‍ വിന്‍സെന്റാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തമിഴിലും തെലുങ്കിലായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. കഴിഞ്ഞ ദിവസമാണ് ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഇ4 എന്റര്ടെയ്ന്മെന്റ് ആണ് സ്വന്തമാക്കിയത്.
വിഷ്ണു വിശാലിന്റെ രാക്ഷസനും ഇ4 എന്റര്ടെയ്ന്മെന്റ് കേരളത്തില്‍ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് ഭേദപ്പെട്ട അഭിപ്രായമാണ് ലഭിക്കുന്നത്. സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് 'എഫ്ഐആര്‍'. തീവ്രവാദമാണ് ചിത്രത്തിന്റെ പ്രമേയം. ഇതാണ് മൂന്ന് രാജ്യങ്ങളിലെ വിലക്കിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ഇര്ഫാന് അഹമ്മദ് എന്നാണ് വിഷ്ണു വിശാല്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ഇര്ഫാന് ഒരു ബോംബ് സ്ഫോടന കേസില്‍ പ്രതിയായി ഫ്രെയിം ചെയ്യപ്പെടുന്നതും പിന്നീട് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അദ്ദേഹം നടത്തുന്ന പരിശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Recommended Video
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications