അതിഖ് വധക്കേസില്‍ എന്തുകൊണ്ട് യുഎപിഎ ഇല്ല? ചോദ്യങ്ങളുമായി ഉവൈസി
ഹൈദരാബാദ്: മുന്‍ എംപിയും മാഫിയ നേതാവുമായ അതിഖ് അഹമ്മദിന്റെയും സഹോദരന് അഷ്റഫിന്റെയും കൊലപാതക കേസില്‍ എന്തുകൊണ്ട് യുഎപിഎ ചുമത്തുന്നില്ലെന്ന ചോദ്യവുമായി മജ്ലിസ് പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ കടുത്ത ഭാഷയിലാണ് ഉവൈസി പ്രതികരിച്ചത്.
അതിഖും സഹോദരനും പോലീസ് കസ്റ്റഡിയിലാണ് കൊല്ലപ്പെട്ടത്. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെയുടെ അനുയായികളാണ് കൊലപാതകികള്‍. അവരെ തടഞ്ഞില്ലെങ്കില്‍ കൂടുതല്‍ പേരെ കൊല്ലും. ഭീകര സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ് അക്രമികള്‍ എന്നും ഉവൈസി പറഞ്ഞു. അതിഖിന്റെ കൊലപാതകികള്‍ക്കെതിരെ എന്തുകൊണ്ട് യുഎപിഎ വകുപ്പ് പ്രകാരം കേസെടുക്കുന്നില്ല.

എട്ട് ലക്ഷം രൂപ കൊടുത്ത് വാങ്ങുന്ന ആയുധം അക്രമികള്‍ക്ക് എങ്ങനെ ലഭിച്ചു. ഓട്ടോമാറ്റിക് ആയുധമാണ് അവര്‍ ഉപയോഗിച്ചത്. എട്ട് ലക്ഷം രൂപയാണ് തോക്കിന് ചെലവ് എന്ന് പറയുന്നു. ആരാണ് പണം അക്രമികള്‍ക്ക് നല്‍കിയത്. റാഡിക്കലൈസ് ആയ യുവാക്കളാണ് അവര്‍. ഗോഡ്സെയുടെ പാത പിന്പറ്റുന്നവരാണവര് എന്നും ഉവൈസി പറഞ്ഞു.
അതിഖ് വധവുമായി ബന്ധപ്പെട്ട് നേരത്തെയും ഉവൈസി യുപി സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു. തോക്കിന് മുനയിലെ ഭരണമാണ് യുപിയില്‍ നടക്കുന്നതെന്നാണ് അദ്ദേഹം ആരോപിച്ചത്. കൊലപാതകങ്ങളെ ആഘോഷിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ തനിക്ക് യുപി സന്ദര്‍ശിക്കാന്‍ ഭയമില്ലെന്നും നേരത്തെ യുപിയില്‍ വച്ച് തനിക്ക് നേരെയുണ്ടായ ആക്രമണം സൂചിപ്പിച്ച് ഉവൈസി പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് യുപിയില്‍ വച്ച് ഉവൈസിയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. അജ്ഞാത സംഘം വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കാറില്‍ വെടിയുണ്ട പതിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും തുടരുകയാണ്. യുപിയിലെ രാഷ്ട്രീയ യോഗത്തിന് ശേഷം ഡല്‍ഹിയിലേക്ക് പോകവെയായിരുന്നു ആക്രമണം.
ഉമേഷ് പാല് വധക്കേസില്‍ അറസ്റ്റിലായ അതിഖ് അഹമ്മദും സഹോദരനും കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇരുവരെയും പ്രയാഗ് രാജിലേക്ക് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവരവെ മൂന്ന് പേര് വെടിയുതിര്‍ക്കുകയായിരുന്നു. പോലീസുകാരും മാധ്യമപ്രവര്‍ത്തകരും നോക്കി നില്‍ക്കെയായിരുന്നു തൊട്ടടുത്ത് നിന്ന് വെടിവച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
അതിഖിനെയും അഷ്റഫിനെയും വെടിവച്ച ശേഷം പ്രതികള്‍ കീഴടങ്ങുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ ബജ്റംഗ്ദള്‍ നേതാവാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മൂന്നു പ്രതികളും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണന്നും വാര്‍ത്തകള്‍ വന്നു. കുടുംബവുമായി ബന്ധമില്ലാത്തവരാണ് മൂന്ന് പേരുമെന്ന് പോലീസ് പറയുകയും ചെയ്തു.
അരുണ്‍ മൗര്യ, ലവ്ലേശ് തിവാരി, സണ്ണി സിങ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഗോഡ്സെയെ ആരാധിക്കുന്നവരാണ് എന്ന് ഉവൈസി ആരോപിക്കുന്നു. യുപിയില്‍ വ്യാപകമായി ഏറ്റുമുട്ടല്‍ കൊലകളും മറ്റും നടക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. എന്നാല്‍ അതിഖിന്റെ വധത്തെ ന്യായീകരിച്ചാണ് ബിജെപി നേതാക്കളും യുപിയിലെ മന്ത്രിമാരും പ്രതികരിച്ചത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications