കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാത്തിനും കാരണം നരേന്ദ്ര മോദി; നഷ്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഒവൈസി, ആശങ്കയില്ലാത്ത സര്‍ക്കാര്‍

Google Oneindia Malayalam News

ഹൈദരാബാദ്: രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ എടുത്തുപറഞ്ഞ് കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ആസൂത്രണമില്ലാതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ഒവൈസി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ യാതൊരു ആശങ്കയും സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു.

A

കൊറോണയുടെ പശ്ചാത്തലത്തില്‍ തീരെ ആസൂത്രണമില്ലാതെയാണ് സര്‍ക്കാര്‍ നീങ്ങിയത്. അതിന്റെ വ്യക്തമായ ഉദാഹരണമാണ് അപ്രതീക്ഷിത ലോക്ക് ഡൗണ്‍ പ്രഖ്യാപനം. ഇതിന്റെ ഫലമായി 1.8 കോടി ജനങ്ങള്‍ക്ക് ശമ്പളം ലഭിക്കുന്നത് നിലച്ചു. എട്ട് കോടി കൂലി വേലക്കാര്‍ക്ക് തൊഴിലില്ലാതായി. 10 കോടി സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കിട്ടാതായി എന്നും ഒവൈസി പറഞ്ഞു. ഓണ്‍ലൈനില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണയെ തോല്‍പ്പിച്ച 110 വയസുകാരിയുടെ ആരോഗ്യ രഹസ്യം ഇതാണ്... മരുമകള്‍ പറയുന്നുകൊറോണയെ തോല്‍പ്പിച്ച 110 വയസുകാരിയുടെ ആരോഗ്യ രഹസ്യം ഇതാണ്... മരുമകള്‍ പറയുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ സാഹചര്യം വരുത്തിവച്ചത്. ഭരണഘടനാ വിരുദ്ധമായിട്ടാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കുട്ടികള്‍ക്കുള്ള പ്രതിരോധ മരുന്ന് വിതരണം കൃത്യമായി നടക്കാത്ത സാഹചര്യവുമുണ്ടായി. ലോക്ക് ഡൗണ്‍ കാലത്ത് 10 കോടി കുട്ടികള്‍ക്ക് ബിസിജി വാക്‌സിനേഷന്‍ ലഭിച്ചില്ല. ആറ് കോടി കുട്ടികള്‍ക്ക് തുള്ളിമരുന്നും കിട്ടിയില്ല. രാജ്യത്തിനകത്തുള്ള വിഷയത്തിലും അതിര്‍ത്തിയിലെ പ്രശ്‌നത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശങ്കയില്ലെന്നും ഒവൈസി ആരോപിച്ചു.

കൊറോണ വേളയില്‍ പ്രതിസന്ധിയിലായവരെ സഹായിക്കണമെന്ന് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ബിഹാറിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഐഎം മല്‍സരിക്കും. 2019ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ബിഹാറില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ കിഷന്‍ഗഞ്ചില്‍ എംഐഎം വിജയിക്കുകയും ചെയ്തുവെന്നും ഒവൈസി പറഞ്ഞു.

English summary
AIMIM Chief Owaisi attacked Narendra Modi over Current situation in Country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X