കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളും ഞങ്ങളും തമ്മില്‍ ഒരു പ്രധാന വ്യത്യാസമുണ്ട്; ബിജെപിക്കെതിരെ തുറന്നടിച്ച് ഒവൈസി

Google Oneindia Malayalam News

ഹൈദരാബാദ്: ദേശീയ രാഷ്ട്രീയത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്ന നേതാവാണ് അസദുദ്ദീന്‍ ഒവൈസി. അദ്ദേഹത്തിന്റെ എംഐഎം പാര്‍ട്ടി ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതാണ് പുതിയ ചര്‍ച്ചയ്ക്ക് കാരണം. തൊട്ടുപിന്നാലെ വരുന്ന ബംഗാളിലെയും തമിഴ്‌നാട്ടിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുമെന്ന് ഒവൈസിയുടെ പാര്‍ട്ടി പ്രഖ്യാപിച്ചുകഴിഞ്ഞു.

ഒവൈസിയുടെ വരവ് ബിജെപിയെ ആണ് സഹായിക്കുക എന്ന വിമര്‍ശനം കോണ്‍ഗ്രസ് ഉന്നയിക്കുന്നു. എന്നാല്‍ ബിജെപിക്കെതിരെ ശക്തമായ വാക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഒവൈസി....

ഇതാണ് വ്യത്യാസം

ഇതാണ് വ്യത്യാസം

ബിജെപിക്കെതിരെ ആയിരുന്നു ഒവൈസിയുടെ പ്രസംഗത്തിന്റെ സിംഹ ഭാഗവും. നിങ്ങളും ഞങ്ങളും തമ്മില്‍ പ്രധാനപ്പെട്ട ഒരു വ്യത്യാസമുണ്ട്. വിദ്വേഷം പരത്തുന്ന നിങ്ങള്‍ എല്ലാം നശിപ്പിക്കുന്നതിന് പ്രോല്‍സാഹനം നല്‍കുന്നു. എന്നാല്‍ ഞങ്ങളാകട്ടെ ഐക്യത്തിനും നിര്‍മാണത്തിനും വേണ്ടി ആഹ്വാനം ചെയ്യുന്നു- ഒവൈസി പറഞ്ഞു.

നിങ്ങള്‍ പള്ളികള്‍ തകര്‍ക്കുന്നു

നിങ്ങള്‍ പള്ളികള്‍ തകര്‍ക്കുന്നു

നിങ്ങള്‍ പള്ളികള്‍ തകര്‍ക്കുന്നു. ഞങ്ങള്‍ ക്ഷേത്ര നിര്‍മാണത്തിന് വേണ്ടി 10 കോടി ആവശ്യപ്പെടുന്നു. ഒവൈസി ദേശവിരുദ്ധനാണ് എന്ന പ്രചാരണം ബിജെപി നേതാക്കള്‍ നടത്തവെയാണ് അദ്ദേഹം ശക്തമായ ഭാഷയില്‍ രംഗത്തുവന്നത്. ഗ്രേറ്റര്‍ ഹൈദരാബാദ് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ അസാംപുര ഡിവിഷനില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒവൈസി.

ക്ഷേത്രത്തിന് 10 കോടി

ക്ഷേത്രത്തിന് 10 കോടി

ഇതാണ് ഞങ്ങളും നിങ്ങളും തമ്മിലുള്ള വ്യത്യാസം. ഞങ്ങള്‍ നിര്‍മിക്കാന്‍ ആവശ്യപ്പെടുന്നു. നിങ്ങള്‍ തകര്‍ക്കാനും. ക്ഷേത്ര നിര്‍മാണത്തിന് തെലങ്കാന നിയമസഭയില്‍ എംഐഎം നേതാവ് അക്ബറുദ്ദീന്‍ ഒവൈസി 10 കോടിയാണ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഈ ആവശ്യം കേട്ട് സ്തംഭിച്ചുവെന്നും ഒവൈസി പറയുന്നു.

ബിജെപി വിഷമത്തിലായി

ബിജെപി വിഷമത്തിലായി

ക്ഷേത്ര നിര്‍മാണത്തിന് പണം ആവശ്യപ്പെട്ട് എംഐഎം നേതാവ് രംഗത്തുവന്നതോടെ ബിജെപി വിഷമത്തിലായി. എല്ലാ മതസ്ഥരും ഇവിടെ ജീവിക്കുന്നു. അവര്‍ അവരുടെ വിശ്വാസം പിന്തുടരണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതാണ് മജ്‌ലിസ് പാര്‍ട്ടിയുടെ ചിന്ത. എന്നാല്‍ നിങ്ങള്‍ മറിച്ചാണ് ചിന്തിക്കുന്നതെന്നും ഒവൈസി പറഞ്ഞു.

1990കള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല

1990കള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല

1980കളിയെലും 90കളിലെയും സാഹചര്യം ഇനിയും ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. രാമജന്മ ഭൂമി പ്രസ്ഥാനത്തെയും ബാബറി മസ്ജിദ് തകര്‍ത്തതിനെയും സൂചിപ്പിച്ച് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. കുട്ടികളുടെ ഓര്‍മകള്‍ ഞങ്ങള്‍ നശിപ്പിക്കുന്നില്ല. എന്നാല്‍ ബിജെപി വിദ്വേഷം പരത്തുകയാണെന്നും ഒവൈസി പറഞ്ഞു.

എന്തുകൊണ്ട് എതിര്‍ക്കുന്നു

എന്തുകൊണ്ട് എതിര്‍ക്കുന്നു

എന്തുകൊണ്ടാണ് ബിജെപി ഞങ്ങളുടെ പാര്‍ട്ടിയെ എതിര്‍ക്കുന്നത് എന്നറിയുമോ. സിഎഎക്കെതിരെ ഞങ്ങള്‍ ശക്തമായി രംഗത്തുവന്നു. എന്‍ആര്‍സിക്കെതിരെയും സംസാരിച്ചു. അവര്‍ കൊണ്ടുവന്ന മറ്റു ഭരണഘടനാ വിരുദ്ധമായ ബില്ലുകള്‍ക്കെതിരെ സംസാരിച്ചതാണ് ബിജെപിയെ പ്രകോപിപ്പിച്ചതെന്നും ഒവൈസി പറഞ്ഞു. ഡിസംബര്‍ ഒന്നിനാണ് ഹൈദരാബാദ് തിരഞ്ഞെടുപ്പ്. നാലിന് ഫലം പ്രഖ്യാപിക്കും.

സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍; കന്നിവോട്ട് വയനാട്ടില്‍ രേഖപ്പെടുത്തും, രാഷ്ട്രീയം കേട്ടറിവ്സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍; കന്നിവോട്ട് വയനാട്ടില്‍ രേഖപ്പെടുത്തും, രാഷ്ട്രീയം കേട്ടറിവ്

ഇസ്രായേല്‍ പ്രധാനമന്ത്രി ബഹ്‌റൈനിലേക്ക്; ചരിത്ര മുഹൂര്‍ത്തം ഉടന്‍, പ്രഖ്യാപിച്ച് നെതന്യാഹുഇസ്രായേല്‍ പ്രധാനമന്ത്രി ബഹ്‌റൈനിലേക്ക്; ചരിത്ര മുഹൂര്‍ത്തം ഉടന്‍, പ്രഖ്യാപിച്ച് നെതന്യാഹു

English summary
AIMIM leader Asaduddin Owaisi described why they were Opposed BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X