കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒവൈസിയുടെ വീട് ആക്രമിച്ചു; ഹിന്ദു സേനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍, മോദിയോട് ചോദ്യങ്ങളുമായി ഒവൈസി

Google Oneindia Malayalam News

ന്യൂഡല്‍ഹി: മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി എംപിയുടെ വീടിന് നേരെ ആക്രമണം. അഞ്ച് ഹിന്ദു സേന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ അശോക റോഡിലുള്ള ഔദ്യോഗിക വസതിക്ക് നേരെയാണ് ആക്രമമുണ്ടായത്. വസ്തുവകകള്‍ നശിപ്പിച്ചു. ഒവൈസിയുടെ വീടിന് പുറത്ത് ധര്‍ണ സംഘടിപ്പിച്ച ശേഷമായിരുന്നു ആക്രമണം.

ഒവൈസി ഹിന്ദു വിരുദ്ധനാണ് എന്ന് ഹിന്ദു സേന ആരോപിക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ഹിന്ദുക്കള്‍ക്ക് എതിരാണെന്നും അവര്‍ ആരോപിച്ചു. ഹിന്ദു സേനാ നേതാവ് ലളിത് കുമാറിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഹിന്ദുക്കള്‍ക്കെതിരെ സംസാരിക്കുന്ന ഒവൈസിയെ പാഠംപഠിപ്പിക്കുമെന്നാണ് ലളിത് കുമാര്‍ പറയുന്നത്. അതിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ വീട്ടില്‍ പോയതെന്നും ഇയാള്‍ തുറന്നുപറയുന്നു.

Recommended Video

cmsvideo
മുസ്ലീങ്ങൾ പെറ്റുപെരുകുന്നത് നിർത്തുക..കലിപ്പ് മറുപടി | Oneindia Malayalam
o

ഹിന്ദു വിരുദ്ധ പ്രസ്താവനകള്‍ ഇറക്കി എല്ലാ ദിവസവും മാധ്യമങ്ങളില്‍ നിറയുന്ന വ്യക്തിയാണ് ഒവൈസി എന്ന് ഹിന്ദു സേന ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്ത ആരോപിച്ചു. ഉത്തര്‍ പ്രദേശില്‍ ഒവൈസിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തരുതെന്നും ഗുപ്ത പറഞ്ഞു. വടക്കുകിഴക്കന്‍ ദില്ലിയിലുള്ള അഞ്ച് പേരാണ് അറസ്റ്റിലായിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. ഒവൈസിയുടെ വീടിന്റെ പിന്‍വശത്തെ ഗേറ്റ് ഇവര്‍ തകര്‍ത്തിരുന്നു. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ആര്‍ക്കും സംഭവത്തില്‍ പരിക്കില്ലെന്നും പോലീസ് പറഞ്ഞു.

വിവാഹിതരാകാന്‍ ഉറപ്പിച്ചിരുന്നു അവര്‍... നടിയുടെ അവസാന യാത്ര; നദിയില്‍ വീണ കാറിന്റെ ഡോര്‍ ലോക്കായിവിവാഹിതരാകാന്‍ ഉറപ്പിച്ചിരുന്നു അവര്‍... നടിയുടെ അവസാന യാത്ര; നദിയില്‍ വീണ കാറിന്റെ ഡോര്‍ ലോക്കായി

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ ഒവൈസി രംഗത്തുവന്നു. വീട് ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം പുറത്തുവിട്ടു. മഴു, ഇരുമ്പ് ദണ്ഡ്, വടി, കല്ല് എന്നിവയുമായിട്ടാണ് അക്രമികള്‍ എത്തിയത്. തന്റെ പേര് വച്ച ബോര്‍ഡ് തകര്‍ത്തിട്ടുണ്ട്. തീവ്ര ഗുണ്ടകളാണ് ആക്രമണം നടത്തിയത്. അവര്‍ എപ്പോഴും ആള്‍ക്കൂട്ടമായിട്ടാണ് എത്താറ്. തനിച്ച് വരാറില്ല. ഞാന്‍ വീട്ടില്‍ ഇല്ലാത്ത സമയമാണ് ആക്രമണത്തിന് തിരഞ്ഞെടുത്തതെന്നും ഒവൈസി പറഞ്ഞു.

വര്‍ഗീയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് അക്രമികള്‍ എത്തിയത്. വീടിന്റെ നോട്ടക്കാരനെ അവര്‍ ആക്രമിച്ചു. ഹൈദരാബാദ് എംപിയെ കൊല്ലുമെന്ന് മുദ്രാവാക്യം വിളിച്ചു. രാജ്യ തലസ്ഥാനത്ത് എംപിയുടെ വീട് പോലും സുരക്ഷിതമല്ലെങ്കില്‍ അമിത് ഷാ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും ഒവൈസി ചോദിച്ചു. തീവ്രവാദികള്‍ക്കെതിരായ പോരാട്ടം ലോകത്തെ പഠിപ്പിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി. ആരാണ് ഈ ഗുണ്ടകളെ തീവ്രവാദികളാക്കിയത്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ എന്നെ ഭയപ്പെടുത്താമെന്നാണ് അവര്‍ കരുതുന്നത്. നീതിക്ക് വേണ്ടിയുള്ള മജ്‌ലിസ് പാര്‍ട്ടിയുടെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും ഒവൈസി പറഞ്ഞു.

English summary
AIMIM Leader Asaduddin Owaisi Official House Attacked; 5 Hindu Sena workers Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X