• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒവൈസി ബംഗാളില്‍ കളി തുടങ്ങി; മുസ്ലിം നേതാക്കളെ കാണുന്നു, നെഞ്ചിടിച്ച് മമതയും കോണ്‍ഗ്രസും

കൊല്‍ക്കത്ത: തെലങ്കാനയിലെ ഹൈദരാബാദ് കേന്ദ്രമായി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍. ദേശീയ രാഷ്ട്രീയത്തില്‍ മജ്‌ലിസ് പാര്‍ട്ടി എന്ന് ചുരുക്കി വിളിക്കുന്ന ഈ കക്ഷിയുടെ അമരക്കാരന്‍ അസദുദ്ദീന്‍ ഒവൈസിയാണ്. ഇദ്ദേഹം പാര്‍ട്ടി നേതൃത്വം ഏറ്റെടുത്ത ശേഷമാണ് മജ്‌ലിസ് പാര്‍ട്ടി ഹൈദരാബാദിന് പുറത്തേക്ക് ശ്രദ്ധിച്ചു തുടങ്ങിയത്.

ഏറ്റവും ഒടുവില്‍ ബിഹാറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മജ്‌ലിസ് പാര്‍ട്ടി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. അഞ്ച് സീറ്റ് ഇവര്‍ പിടിച്ചതും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതുമായിരുന്നു ചര്‍ച്ച. തൊട്ടടുത്ത സംസ്ഥാനമായ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ അവിടെയും എത്തിയിരിക്കുകയാണ് ഒവൈസി. വിശദാംശങ്ങള്‍ ഇങ്ങനെ....

ക്ഷീണം ആര്‍ക്കൊക്കെ

ക്ഷീണം ആര്‍ക്കൊക്കെ

ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മജ്‌ലിസ് പാര്‍ട്ടി മല്‍സരിക്കുമെന്ന് ഒവൈസി പ്രഖ്യാപിച്ചിരുന്നു. ബംഗാൡലെ മുസ്ലിം വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ഒവൈസിയുടെ വരവ്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും വോട്ട് ബാങ്കാണ് മുസ്ലിങ്ങള്‍. അതുകൊണ്ടുതന്നെ ഒവൈസിയുടെ വരവ് ഈ കക്ഷികള്‍ക്ക് ഭീഷണിയാണ്.

ബിജെപിക്ക് നേട്ടമാകുന്ന സഖ്യം

ബിജെപിക്ക് നേട്ടമാകുന്ന സഖ്യം

ബംഗാളില്‍ ആഴ്ചകള്‍ മാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പിന് ബാക്കിയുള്ളത്. ശക്തമായ ത്രികോണ മല്‍സരത്തിനാണ് ഇത്തവണ ബംഗാള്‍ സാക്ഷിയാകുക. തൃണമൂലും ബിജെപിയും തമ്മില്‍ നേരിട്ടാണ് ഏറ്റുമുട്ടുന്നത്. ഈ രണ്ടു കക്ഷികള്‍ക്കുമെതിരെ കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്ന് മല്‍സരിക്കുന്നു. ഈ സഖ്യത്തിന്റെ സാന്നിധ്യം ബിജെപിക്ക് നേട്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുര്‍ഷിദാബാദ് ഉള്‍പ്പെടെ ലക്ഷ്യം

മുര്‍ഷിദാബാദ് ഉള്‍പ്പെടെ ലക്ഷ്യം

അതിനിടെയാണ് ഒവൈസുടെ പാര്‍ട്ടിയും ബംഗാളില്‍ മല്‍സരിക്കാന്‍ എത്തുന്നത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള ജില്ലയായ മുര്‍ഷിദാബാദ് ഉള്‍പ്പെടെയാണ് ഒവൈസിയുടെ ലക്ഷ്യം. മുസ്ലിം വോട്ടുകള്‍ ഒവൈസി പിടിക്കുമോ എന്ന ആശങ്ക കൂടുതല്‍ മമതയ്ക്കാണ്. മമതയുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീണാല്‍ ഗുണം ബിജെപിക്കായിരിക്കും.

 അബ്ബാസ് സിദ്ദിഖിയുമായി ചര്‍ച്ച

അബ്ബാസ് സിദ്ദിഖിയുമായി ചര്‍ച്ച

പ്രചാരണത്തിന് തുടക്കമിടാന്‍ ഇന്ന് ഒവൈസി ബംഗാളിലെത്തി. ഹൂഗ്ലി ജില്ലയിലെ ഫുതുറ ഷെരീഫില്‍ അദ്ദേഹം മുസ്ലിം നേതാക്കളുമായി സംസാരിച്ചു. പ്രമുഖ നേതാവ് അബ്ബാസ് സിദ്ദിഖി ഉള്‍പ്പെടെയുള്ളവരുമായിട്ടാണ് ചര്‍ച്ച നടത്തിയത്. ഒവൈസിയുടെ നീക്കം മമത സര്‍ക്കാര്‍ തടയുമോ എന്ന ആശങ്ക മജ്‌ലിസ് പാര്‍ട്ടിക്കുണ്ട്. അതുകൊണ്ടാണ് മുന്‍കൂട്ടി പ്രഖ്യാപിക്കാതെ സന്ദര്‍ശനം നടത്തിയത്.

പുതിയ സംഘടന തുടങ്ങും

പുതിയ സംഘടന തുടങ്ങും

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇറങ്ങിയ ഒവൈസി നേരെ ഹൂഗ്ലിയിലേക്കാണ് പുറപ്പെട്ടത്. മുസ്ലിം നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം അദ്ദേഹം തിരിച്ച് ഹൈദരാബദിലേക്ക് പോകുമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. പല കാര്യങ്ങളിലും മമത സര്‍ക്കാരിനെ വിമര്‍ശിച്ച മത നേതാവാണ് അബ്ബാസ് സിദ്ദിഖി. പുതിയ സംഘടന തുടങ്ങാനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട് എന്നാണ് വിവരം.

പോരടിച്ച് മമതയും ബിജെപിയും

പോരടിച്ച് മമതയും ബിജെപിയും

ഒവൈസി പിടിക്കുന്ന ഓരോ വോട്ടും മമതയുടെ നഷ്ടമായിരിക്കും എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് കരുതുന്നത്. മമത ബാനര്‍ജി മുസ്ലിങ്ങളെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്തുന്നു എന്ന ആക്ഷേപം ബിജെപി പതിവായി ഉന്നയിക്കുന്നതുമാണ്. ഹിന്ദുക്കളെ കൂടെ നിര്‍ത്താന്‍ ബിജെപി അനാവശ്യ പ്രചാരണം നടത്തുകയാണെന്ന് മമത തിരിച്ചടിക്കുന്നു. ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഒവൈസിയുടെ സന്ദര്‍ശനം.

യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി; രണ്ട് ദൗത്യവുമായി ഹൈക്കമാന്റ്, സുപ്രധാന പ്രഖ്യാപനം ഉടന്‍

English summary
AIMIM leader Assaduddin Owaisi arrived in West Bengal for meeting with Muslim Leaders before the Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X