കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തകര്‍ന്നുപോയ കോണ്‍ഗ്രസിനെ കൊണ്ട് രാജ്യത്തെ മുസ്ലിങ്ങള്‍ക്ക് യാതൊരു ഉപകാരവുമില്ലെന് ഒവൈസി

Google Oneindia Malayalam News

ഹൈദരാബാദ്: തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെകൊണ്ട് മുസ്ലിംങ്ങള്‍ക്ക് യാതൊരുവിധ ഉപകാരവും ഇല്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. രാജ്യത്തെ കോണ്‍ഗ്ര് ഇത്രയധികം ക്ഷീണിച്ച അവസ്ഥയില്‍ തങ്ങളുടെ വോട്ട് എങ്ങോട്ടാണ് പോകുന്നതെന്ന് മുസ്ലിങ്ങള്‍ ഗൗരവപരമായി പരിശോധിക്കണമെന്നാണ് ഒവൈസി ആവശ്യപ്പെടുന്നത്.

<strong> കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവും?: ആരു വന്നാലും പ്രശ്നമില്ലെന്ന് കോണ്‍ഗ്രസ്</strong> കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവും?: ആരു വന്നാലും പ്രശ്നമില്ലെന്ന് കോണ്‍ഗ്രസ്

മുസ്ലിങ്ങള്‍ ഉള്‍പ്പടേയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കോണ്‍ഗ്രസിനെയോ മറ്റ് മതേതര പാര്‍ട്ടികളെയോ ഉപേക്ഷിക്കണമെന്ന് പറയുന്നില്ല. എന്നാല്‍ ജനങ്ങളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും നിറവേറ്റാനുള്ള ശക്തി കോണ്‍ഗ്രസിന് രാജ്യത്തില്ലെന്ന് ഓര്‍മ്മിക്കണമെന്നും കോണ്‍ഗ്രസിനേക്കാള്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയുകയെന്നും ഓവൈസി പറഞ്ഞു.

<strong>എനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയവരെ ജയിലിലിട്ടിരുന്നെങ്കില്‍ പല പത്രങ്ങളിലും ആളില്ലാതായേനെ: രാഹുല്‍</strong>എനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയവരെ ജയിലിലിട്ടിരുന്നെങ്കില്‍ പല പത്രങ്ങളിലും ആളില്ലാതായേനെ: രാഹുല്‍

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെയും കഴിഞ്ഞ ദിവസം ഒവൈസി വിമര്‍ശനം ഉന്നയിച്ചിരുന്നു. മുസ്ലിങ്ങളുടെ വോട്ടു വാങ്ങിയാണ് രാഹുല്‍ വയനാട് ലോക്സഭാ സീറ്റില്‍ വിജയിച്ചതെന്നായിരുന്നു ഒവൈസിയുടെ പരാമര്‍ശം. 'അദ്ദേഹം അമേഠിയില്‍ തോല്‍ക്കുകയും വയനാട്ടില്‍ ജയിക്കുകയും ചെയ്തു. 45 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് വയനാട്ടിലേതെന്നതാണ് യാഥാര്‍ത്ഥ്യം' എന്നായില്‍ ഒവൈസി പറഞ്ഞത്.

 owisi

മതേതരത്വം പറഞ്ഞാണ് മുസ്ലിംവോട്ടുകള്‍ കോണ്‍ഗ്രസ് പിടിക്കുന്നത്. ന്യൂനപക്ഷ വോട്ടുകളുടെ പേരില്‍ രാഹുലിന്‍റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നരേന്ദ്ര മോദി നടത്തിയ വിമര്‍ശനങ്ങളും ഒവൈസില്‍ ഓര്‍മിപ്പിച്ചു. പ്രാദേശിക പാര്‍ട്ടികള്‍ കരുത്ത് തെളിയിച്ചില്ലായിരുന്നെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യ ബിജെപി തൂത്തുവാരിയേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
AIMIM president Asaduddin Owaisi against congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X