കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഐഎംഐഎമ്മിന്റെ അടുത്ത ലക്ഷ്യം പശ്ചിമബംഗാൾ: മുസ്ലിം വോട്ടിൽ കണ്ണുവെച്ച് ഒവൈസി

Google Oneindia Malayalam News

ഹൈദരാബാദ്: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയതിന് പിന്നാലെ പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അസുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം. അടുത്ത വർഷം നടക്കാനിരിക്കുന്ന പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്താനാണ് ഒവൈസിയുടെ നീക്കം.

 പിജെ ജോസഫ് കേരള കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ്.... ജോസ് കെ മാണിക്ക് തിരിച്ചടി!! പിജെ ജോസഫ് കേരള കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ്.... ജോസ് കെ മാണിക്ക് തിരിച്ചടി!!

സിഎഎ, എൻആർസി എന്നീ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാണിക്കുന്നതിനായി മുസ്ലിം സ്ഥാനാർത്ഥികളെയാണ് നിർത്തുകയെന്നാണ് സൂചന. എന്നാൽ സംസ്ഥാനത്ത് ഹിന്ദുവോട്ടുകൾ ഏകീകരിക്കുന്നതിൽ ഒവൈസിയുടെ നീക്കം തങ്ങൾക്ക് നേട്ടമുണ്ടാക്കുമെന്നാണ് ബിജെപി നേതാക്കൾ കണക്കുകൂട്ടുന്നത്.

 ഹിന്ദുവോട്ടുകൾക്ക്

ഹിന്ദുവോട്ടുകൾക്ക്



എഐഎംഐഎം അതിന്റെ ബി ടീം ആണെന്ന ആരോപണം നിരാകരിക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ മുസ്ലിങ്ങളെ രംഗത്തിറക്കുന്നത് പാർട്ടിയ്ക്ക് ഹിന്ദുവോട്ടുകൾ അണിനിരത്താൻ സഹായിക്കും. കോൺഗ്രസ് നേതാക്കളും ഇടത് നേതാക്കളും തൃണമൂൽ കോൺഗ്രസ് നേതാക്കളും ചെയ്യാൻ കഴിയാത്തതെല്ലാം എഐഎംഐഎം നേതാക്കൾക്കും ചെയ്യാൻ സാധിക്കും. പാർട്ടിക്കും അതിന്റെ പ്രത്യയശാസ്ത്രത്തിനും അത് ഉയർത്തുന്ന പ്രശ്‌നങ്ങൾക്കും തീർച്ചയായും മിതവാദികൾ എന്ന് വിളിക്കപ്പെടുന്ന ഹിന്ദു വോട്ടുകൾ നമ്മോടൊപ്പം നിലനിർത്താൻ കഴിയും പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഒരു ബിജെപി നേതാവിന്റെ പ്രതികരണമാണിത്.

മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ

മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ

ബിജെപി നേതാക്കളുടെ കണക്ക് അനുസരിച്ച് 294 നിയോജക മണ്ഡലങ്ങളിൽ 75- 80 നിയമസഭാ മണ്ഡലങ്ങൾ വടക്കൻ കിഴക്കൻ ബംഗാളിലായി വ്യാപിച്ച് കിടക്കുകയാണ്. ഇവിടങ്ങളിൽ മുസ്ലിം വോട്ടർമാരുടെ സാന്നിധ്യം ഫലം നിർണ്ണയിക്കാനാവും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനമുണ്ടാക്കിയ ശേഷം ബിജെപി തൃണമൂൽ കോൺഗ്രസിന് കരുത്തനായ എതിരാളിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ബിജെപി ഇതിനകം തന്നെ സംസ്ഥാനത്ത് വ്യാപകമായി പ്രചാരണവും ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.

മുസ്ലിം സാന്നിധ്യം

മുസ്ലിം സാന്നിധ്യം

പശ്ചിമബംഗാൾ ജനസംഖ്യയുടെ 27 ശതമാനത്തോളം മുസ്ലിങ്ങളാണ്. മാൽഡ, നോർത്ത് ദിനാജ്പൂർ, മുർഷിദാബാദ് തുടങ്ങിയ ജില്ലകളിൽ 50 ശതമാനത്തിലധികം മുസ്ലിം ജനസംഖ്യയാണ്. ബിർഭം, നോർത്ത് 24 പർഗാന, ഹൌറ, നാദിയ ജില്ലകളിൽ നാലിലൊന്ന് ശതമാനം മുസ്ലിം സമുദായത്തിൽപ്പെട്ടവരാണ്.

അഞ്ച് സീറ്റിൽ

അഞ്ച് സീറ്റിൽ


അടുത്തിടെ നടന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 20 സ്ഥാനാർത്ഥികളെയാണ് എഐഎംഐഎം മത്സരിപ്പിച്ചത്. ഇതിൽ 14 പേരും മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചലിൽ നിന്നുള്ളവരാണ്. പശ്ചിമബംഗാളിന്റെ അതിർത്തി പ്രദേശമാണ് സീമാഞ്ചൽ. ഈ മേഖലയിൽ എഐഎംഐഎം അഞ്ച് സീറ്റുകളിൽ വിജയിക്കുകയും ചെയ്തിരുന്നു. പശ്ചിമ ബംഗാളിൽ മുസ്‌ലിം സമുദായം അന്യവൽക്കരിക്കപ്പെട്ടുവെന്ന് ഒവൈസി അടുത്തിടെ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ മുസ്ലിങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉള്ളതിനേക്കാൾ മോശമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

 യുവ സ്ഥാനാർത്ഥികൾ

യുവ സ്ഥാനാർത്ഥികൾ

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ യുവ മുസ്ലിം സ്ഥാനാർത്ഥികളെ രംഗത്തിറക്കാൻ ഒവൈസി ഒരുങ്ങുന്നുവെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. "ഇവർ ന്യൂനപക്ഷ സമൂഹം ഉന്നയിക്കാൻ ആഗ്രഹിക്കുന്ന പ്രശ്‌നങ്ങളുടെ തീവ്രത കുറയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ബീഹാറിൽ പാർട്ടി സ്ഥാനാർത്ഥികൾ സി‌എ‌എ, എൻ‌ആർ‌സി തുടങ്ങിയ പ്രശ്നങ്ങളാണ് തിരഞ്ഞെടുപ്പിൽ ഉന്നയിച്ചത്. അതേസമയം ഏറെക്കാലമായി മുസ്ലിം സമുദായത്തിൽ നിന്നുള്ള പിന്തുണ ആസ്വദിച്ചിട്ടും മറ്റ് പ്രതിപക്ഷ പാർട്ടികളായ ആർ‌ജെഡിയും കോൺഗ്രസും അതിൽ നിന്ന് വിട്ടുനിൽക്കുന്ന നയമാണ് സ്വീകരിച്ചുവരുന്നത്.

 പ്രീണിപ്പിക്കൽ രാഷ്ട്രീയം

പ്രീണിപ്പിക്കൽ രാഷ്ട്രീയം

ബംഗാളിൽ, ബിജെപിയുടെ ആവിർഭാവവും "വോട്ട് ബാങ്ക് രാഷ്ട്രീയം അല്ലെങ്കിൽ പ്രീണിപ്പിക്കൽ രാഷ്ട്രീയത്തിനെതിരായ" പ്രചാരണവും - ന്യൂനപക്ഷങ്ങൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ ക്ഷേമ നടപടികളെ പരാമർശിച്ച് - ന്യൂനപക്ഷ അനുകൂല പരാമർശങ്ങൾ നിരസിക്കാൻ പ്രധാനമന്ത്രി മമത ബാനർജിയെയും ടിഎംസിയെയും നിർബന്ധിതരാക്കി.

മൃദു ഹിന്ദുത്വ സമീപനം

മൃദു ഹിന്ദുത്വ സമീപനം

" തൃണമൂൽ കോൺഗ്രസും കോൺഗ്രസും മൃദുവായ ഹിന്ദുത്വ സമീപനമാണ് സ്വീകരിച്ചുവരുന്നത്. മുസ്ലീം വോട്ടർമാർക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക്, അവർക്ക് വേണ്ടി സംസാരിക്കുന്ന ഒവൈസിയോട് വിശ്വസ്തത പ്രഖ്യാപിക്കാൻ കഴിയും... ഇത് തീർച്ചയായും ഹിന്ദുക്കളെ പ്രേരിപ്പിക്കുമെന്നും ഒരു ബിജെപി നേതാവ് പറഞ്ഞു.

Recommended Video

cmsvideo
ഉവൈസിയെ ഒറ്റുകാരനെന്ന് വിളിക്കുന്നവര്‍ക്ക്‌

English summary
AIMIM to concentrate on West Bengal Assembly Election, BJP hopes advantage from it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X