കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒവൈസിയുടെ പാര്‍ട്ടി ബംഗാളില്‍ വേരുറപ്പിക്കുന്നു; മഹാറാലി പ്രഖ്യാപിച്ചു, മമതയെ വെല്ലുവിളിച്ച് നേതാവ്

Google Oneindia Malayalam News

കൊല്‍ക്കത്ത: ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം പാര്‍ട്ടി പശ്ചിമ ബംഗാളില്‍ വേരുറപ്പിക്കുന്നു. ജനുവരിയില്‍ കൊല്‍ക്കത്തയില്‍ മഹാറാലി സംഘടിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. തങ്ങളുടെ പ്രവര്‍ത്തകരെ മമതാ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സമീറുല്‍ ഹസന്‍ ആരോപിച്ചു. മമത ബാനര്‍ജി സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ തീരുമാനിച്ച റാലി മുടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. നേതാക്കളെ കണ്ടെത്തി റാലിയില്‍ നിന്ന് പിന്‍മാറണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നു. തങ്ങളുടെ റാലി മുടക്കാന്‍ മുഖ്യമന്ത്രി മമത തന്നെ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സമീറുല്‍ ഹസന്‍ ആരോപിച്ചു.

Owaisi

മമത സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചാല്‍ അറസ്റ്റ് ചെയ്യുന്നതാണ് ബംഗാളിലെ സാഹചര്യം. മാള്‍ഡ ജില്ലാ പ്രസിഡന്റ് മതീയുര്‍ റഹ്മാനെ അറസ്റ്റ് ചെയ്തത് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ്. സര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ച് പോസ്റ്റിട്ടതാണ് അറസ്റ്റിന് കാരണമെന്നും സമീറുല്‍ ഹസന്‍ പറഞ്ഞു. സൈബര്‍ കുറ്റ ചെയ്തുവെന്നാണ് മതീയുര്‍ റഹ്മാനെതിരെ ആരോപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും പോലീസ് ആരോപിക്കുന്നു. 2021ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കനാണ് പാര്‍ട്ടി തീരുമാനമെന്നും സമീറുല്‍ ഹസന്‍ പറഞ്ഞു.

സോണിയ ഒഴിയും; ജനുവരിയില്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും, സോണിയയെ പുകഴ്ത്തി അമരീന്ദര്‍സോണിയ ഒഴിയും; ജനുവരിയില്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും, സോണിയയെ പുകഴ്ത്തി അമരീന്ദര്‍

മജ്‌ലിസ് പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജനുവരിയില്‍ കൊല്‍ക്കത്തയില്‍ റാലി നടത്തി ബംഗാളിലെ നേതാക്കളെ പ്രഖ്യാപിക്കാമെന്നാണ് നേതാക്കളുടെ തീരുമാനം. എന്നാല്‍ റാലി മുടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് അവര്‍ ആരോപിക്കുന്നു. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗഡിലാണ് റാലി തീരുമാനിച്ചിരിക്കുന്നത്. ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഷെയ്ന്‍ വിഷയത്തില്‍ 'അമ്മ'യുടെ അതിവേഗ നീക്കം; വിദേശത്തുള്ള ലാലിനെ വിളിച്ചു, ആദ്യം ഉറപ്പ് കിട്ടണംഷെയ്ന്‍ വിഷയത്തില്‍ 'അമ്മ'യുടെ അതിവേഗ നീക്കം; വിദേശത്തുള്ള ലാലിനെ വിളിച്ചു, ആദ്യം ഉറപ്പ് കിട്ടണം

മുസ്ലിം വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ഒവൈസിയുടെ ബംഗാളിലേക്കുള്ള വരവ്. ബംഗാളിലെ ന്യൂനപക്ഷം മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന വോട്ടുബാങ്കാണ്. ഒവൈസിയുടെ വരവോടെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാകുമെന്നാണ് മമതയുടെ കണക്കുകൂട്ടല്‍. 2011 ലെ കണക്കുപ്രകാരം ബംഗാളിലെ ജനസംഖ്യയില്‍ 28 ശതമാനം മുസ്ലിങ്ങളാണ്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ എന്‍ആര്‍സിക്കും പൗരത്വ നിയമത്തിനുമെതിരെ നിലപാടെടുത്തതോടെ മുസ്ലിം വോട്ടുകള്‍ പ്രധാനമായും ലഭിച്ചത് തൃണമൂലിന് തന്നെയായിരുന്നു.

English summary
AIMIM to launch in West Bengal soon, state chief flays CM Mamata Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X