കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടിയില്‍ ചേരുന്നവര്‍ക്ക് ബിരിയാണി വിതരണം; മധ്യപ്രദേശില്‍ കാലുറപ്പിക്കാന്‍ ഒവൈസി

Google Oneindia Malayalam News

ഭോപ്പാല്‍: പാര്‍ട്ടി അംഗത്വം വര്‍ധിപ്പിക്കുന്നതിനായി പുതുതായി വരുന്ന അംഗങ്ങള്‍ക്ക് ബിരിയാണി നല്‍കി അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എ ഐ എം ഐ എം). മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിപുലമായ മെമ്പര്‍ഷിപ്പ് ക്യാംപെയ്‌നാണ് എ ഐ എം ഐ എം നടത്തുന്നത്. ഇതിനോട് അനുബന്ധിച്ച് നരേല അസംബ്ലി മണ്ഡലത്തിലെ പുതിയ അംഗങ്ങള്‍ക്ക് എ ഐ എം ഐ എം നേതാവ് ബിരിയാണിയും പ്രഭാതഭക്ഷണവും വിതരണം ചെയ്യുന്നതായി പി ടി ഐ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

1

സംസ്ഥാനത്ത് അടുത്തിടെ നടന്ന നഗര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എമ്മിനായിരുന്നു. ഇവിടെ നിന്ന് ഏഴ് കോര്‍പ്പറേഷ സീറ്റിലാണ് എ ഐ എം ഐ എം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ തെരഞ്ഞെടുത്ത മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് എ ഐ എം ഐ എം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഗുജറാത്ത് മുതല്‍ ഫുജൈറ വരെ കടലിനടിയിലൂടെ കേബിള്‍; വമ്പന്‍ പദ്ധതിക്കൊരുങ്ങി ഇന്ത്യയും സൗദിയുംഗുജറാത്ത് മുതല്‍ ഫുജൈറ വരെ കടലിനടിയിലൂടെ കേബിള്‍; വമ്പന്‍ പദ്ധതിക്കൊരുങ്ങി ഇന്ത്യയും സൗദിയും

2

മറ്റ് പാര്‍ട്ടികളില്‍ അര്‍ഹമായ ബഹുമാനം ലഭിക്കാത്ത ആളുകളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, അത് ബി ജെ പി ആയാലും കോണ്‍ഗ്രസായാലും ഞങ്ങള്‍ സ്വാഗതം ചെയ്യും, എന്നാണ് എ ഐ എം ഐ എം നേതാവ് പീര്‍സാദ തൗഖീര്‍ നിസാമി പി ടി ഐയോട് പറഞ്ഞത്.

'മെമ്മറി കാര്‍ഡ് അവസാനം ആക്‌സസ് ചെയ്തത് പള്‍സര്‍ സുനിയുടെ വക്കീല്‍, ടാംപറിംഗില്ല'; ശ്രീജിത് പെരുമന'മെമ്മറി കാര്‍ഡ് അവസാനം ആക്‌സസ് ചെയ്തത് പള്‍സര്‍ സുനിയുടെ വക്കീല്‍, ടാംപറിംഗില്ല'; ശ്രീജിത് പെരുമന

3

അവര്‍ തങ്ങളുടെ ഓഫീസില്‍ ചേരാന്‍ വരുമ്പോള്‍, ബഹുമാന സൂചകമായി തങ്ങള്‍ അവര്‍ക്ക് ബിരിയാണിയോ പ്രഭാതഭക്ഷണമോ നല്‍കും എന്നും അതില്‍ അതിശയിക്കാനൊന്നുമില്ല എന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ വീടുകളില്‍ വരുന്ന അതിഥികള്‍ക്ക് സമൂസയും ചായയും നല്‍കുന്നത് പോലെ ആണ് ഇത് എന്നും പീര്‍സാദ തൗഖീര്‍ നിസാമി പറഞ്ഞു.

കോളടിച്ച് പ്രവാസികള്‍, പ്രതിമാസം വേണ്ടത് 100 ദിര്‍ഹം മാത്രം..; ഗോള്‍ഡന്‍ പെന്‍ഷന്‍ പദ്ധതി, അറിയേണ്ടതെല്ലാംകോളടിച്ച് പ്രവാസികള്‍, പ്രതിമാസം വേണ്ടത് 100 ദിര്‍ഹം മാത്രം..; ഗോള്‍ഡന്‍ പെന്‍ഷന്‍ പദ്ധതി, അറിയേണ്ടതെല്ലാം

4

അതിഥി ദേവോ ഭവ എന്ന സൂക്തം അനുസരിച്ചാണ് തങ്ങള്‍ ഇത് ചെയ്യുന്നത് എന്നും അതിഥികള്‍ക്ക് തങ്ങള്‍ ബിരിയാണി നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ നരേല സീറ്റില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും സാധ്യതയുള്ള നേതാവാണ് പീര്‍സാദ തൗഖീര്‍ നിസാമി. അവര്‍ ശരിയായ സ്ഥലത്ത് ആണ് എത്തിയത് എന്ന് അവര്‍ക്ക് തോന്നണം.

5

ഞാന്‍ അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അവ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശില്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ ഒരു ലക്ഷത്തിലധികം അംഗങ്ങളുണ്ട് എന്നാണ് എ ഐ എം ഐ എം നേതാക്കള്‍ അവകാശപ്പെടുന്നത്. ഭോപ്പാലില്‍ പാര്‍ട്ടി ചുമതല തനിക്കാണ് എന്നും പീര്‍സാദ തൗഖീര്‍ നിസാമി പറഞ്ഞു.

6

അടുത്തിടെ നടന്ന നഗര തെരഞ്ഞെടുപ്പിനിടെ നരേലയില്‍ പാര്‍ട്ടി പ്രസിഡന്റ് ഒവൈസിയുടെ ഒരു പൊതുയോഗം എ ഐ എം ഐ എം സംഘടിപ്പിച്ചിരുന്നു. സിവില്‍ തെരഞ്ഞെടുപ്പുകളില്‍ എ ഐ എം ഐ എമ്മിന്റെ വരവ് കോണ്‍ഗ്രസിനാണ് തിരിച്ചടിയായിരിക്കുന്നത്. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ ഐ എം ഐ എം മധ്യപ്രദേശില്‍ 50 സീറ്റുകളില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ്.

English summary
AIMIM Welcome new members with biryani in Bhopal to hike party's membership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X