Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യയിലെ 5 ഏക്കര്‍ സ്വീകരിക്കില്ല!! പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്

ദില്ലി: അയോധ്യ വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കാന്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് യോഗത്തില്‍ തിരുമാനം. അയോധ്യയില്‍ പള്ളി പണിയാന്‍ നല്‍കിയ അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിക്കേണ്ടെന്നും ലഖ്നൗവില്‍ ചേര്‍ന്ന മുസ്ലീം സംഘടനകളുടെ യോഗത്തില്‍ തിരുമാനമായി. ബോര്‍ഡിലെ പത്തോളം അംഗങ്ങളും നിയമ വിദഗ്ദരുമാണ് ഇന്ന് യോഗത്തില്‍ പങ്കെടുത്തത്.

 ayodhyasunni-

വിധിക്കെതിരായ പുനപരിശോധന ഹര്‍ജി തള്ളുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ടെങ്കില്‍ കൂടിയും നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് യോഗത്തില്‍ തിരുമാനമായതെന്ന് ജംഇയത്തുല്‍ ഉലമ ഹിന്ദ് നേതാവ് മൗലാന അര്‍ഷദ് മദനി പ്രതികരിച്ചു. സമുദായത്തിന്‍റെ താത്പര്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന വികാരമാണ് യോഗത്തില്‍ ഉയര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന നിലപാടാണ് നേരത്തേ കേസിലെ കക്ഷികളായ സുന്നി വഖഫ് ബോര്‍ഡും മുഹമ്മദ് ഹാഷിം അന്‍സാരിയും വ്യക്തമാക്കിയത്.ഇന്നത്തെ യോഗത്തില്‍ നിന്നും ഇരുകക്ഷികളും വിട്ട് നിന്നിരുന്നു. കേസില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് നേരിട്ട് കക്ഷിയല്ല. അതുകൊണ്ട് തന്നെ കേസില്‍ കക്ഷികളായവര്‍ മുഖേന പുനപരിശോധന ഹര്‍ജി നല്‍കാനാണ് ബോര്‍ഡിന്‍റെ തിരുമാനം.

ഈ മാസം ഒന്‍പതിനാണ് കേസില്‍ വിധി വന്നത്. അയോധ്യ തര്‍ക്ക ഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന് വിട്ട് നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മ്മിക്കാനായി അഞ്ച് ഏക്കര്‍ ഭൂമി പകരം നല്‍കുമെന്നുമായിരുന്നു വിധി.

പിന്നില്‍ ബിജെപി; പ്ലാന്‍ തയ്യാറാക്കിയത് ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍.. എല്ലാം തുറന്ന് പറഞ്ഞ് രമേശ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+