കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടർമാരുടെ സമരം: എയിംസിലെ ഡോക്ടര്‍മാര്‍ നിലപാടു മാറ്റി, ഉച്ച മുതല്‍ പണിമുടക്കില്‍ പങ്കെടുക്കും

  • By Desk
Google Oneindia Malayalam News

ദില്ലി: ഓള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ ഇന്നു നടക്കുന്ന പണിമുടക്കില്‍ നിന്നും പിന്‍മാറി എന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. ഇക്കാര്യം പത്രക്കുറിപ്പിലൂടെ അവര്‍ അറിയിക്കുകയും ചെയ്തു. കൊല്‍ക്കത്തയില്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്ന ക്രൂരമായ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചായിരുന്നു ദില്ലി എയിംസിലെ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച നടക്കുന്ന പണിമുടക്കില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

ഡോക്ടര്‍മാരുടെ ദേശീയ പണിമുടക്ക് തുടങ്ങി: സമരക്കാരുമായി മമത ബാനര്‍ജി ഇന്ന് ചര്‍ച്ച നടത്തുംഡോക്ടര്‍മാരുടെ ദേശീയ പണിമുടക്ക് തുടങ്ങി: സമരക്കാരുമായി മമത ബാനര്‍ജി ഇന്ന് ചര്‍ച്ച നടത്തും

ഈ തീരുമാനം പിന്നീട് അവര്‍ മാറ്റി. പണിമുടക്കില്‍ പങ്കെടുക്കുന്നില്ല എന്നറിയിച്ചു. എന്നാല്‍ ഇപ്പോള്‍, വീണ്ടും നിലപാടുമാറ്റവുമായി രംഗത്തെത്തിയിരിക്കുകയാണ് എയിംസിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. പണിമുടക്കില്‍ ഉച്ചയാടുകൂടി പങ്കെടുക്കും എന്നതാണ് പുതിയ തീരുമാനം.12 മണി മുതല്‍ നാളെ രാവിലെ 6 മണി വരെയാവും സമരം. ക്യാഷ്യാറ്റി ഉള്‍പ്പെടെയുളള അത്യാവശ്യ സേവനങ്ങള്‍ നല്‍കും എന്നും അറിയിപ്പില്‍ പറയുന്നു.


പ്രതിഷേധമെന്ന്

പ്രതിഷേധമെന്ന്


സമരപ്രഖ്യാപനം പിന്‍വലിച്ച ഡോക്ടര്‍മാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ അക്രമത്തില്‍ ശക്തമായ പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. കൊല്‍ക്കത്തയിലുണ്ടായ സംഭവത്തില്‍, പരിക്കേറ്റ ഡോക്ടര്‍മാരോടുളള അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് പ്രതിഷേധം തുടരാനാണ് തീരുമാനമെന്നും എ. ഐ. എം. എസിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ഡോക്ടര്‍മാര്‍ക്ക് രോഗികളോടുളള കടമ മുന്‍നിര്‍ത്തി പണിമുടക്കില്‍ നിന്നും പിന്‍മാറുന്നത്, എങ്കിലും സ്ഥിതി ഗതികള്‍ വീണ്ടും മോശമായി വന്നാല്‍ കൂടുതല്‍ നടപടികളിലേക്ക് തങ്ങള്‍ പോകുമെന്ന മുന്നറിയിപ്പും ഡോക്ടര്‍മാര്‍ നല്‍കി. ഈ തീരുമാനമാണ് ഇപ്പോള്‍ മാറ്റിയത്. ബംഗാള്‍ സര്‍ക്കാര്‍ നിതി നടപ്പാക്കും എന്നുതന്നെ പ്രതീക്ഷിക്കുന്നതായി ഡോക്ടര്‍മാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു. പത്രക്കുറിപ്പില്‍ ഡോക്ടര്‍മാര്‍ പറയുന്ന കാര്യങ്ങള്‍:-

 പ്രശ്നങ്ങൾ പരിഹരിക്കുമെന്ന്

പ്രശ്നങ്ങൾ പരിഹരിക്കുമെന്ന്

ജൂനിയര്‍ ഡാക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. മനുഷ്യത്വം പ്രകടിപ്പിക്കുക എന്നതാണ് തങ്ങളുടെ പ്രൊഫഷന്റെ പ്രാഥമിക കര്‍ത്തവ്യം. അക്കാര്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് തങ്ങള്‍ ആതുരസേവന രംഗത്തേക്കു കടക്കുന്നതും. രോഗികളാണ് തങ്ങള്‍ക്ക് മുന്നില്‍ ഏറ്റവും പ്രാധാന്യമുളള കാര്യം. പണിമുടക്ക് പിന്‍വലിക്കാനുളള കാര്യങ്ങളെപ്പറ്റി ഡോക്ടര്‍മാര്‍ വിശദമാക്കുന്നു. അതേസമയം തന്നെ ഡോക്ടര്‍മാരുടെ അഭിമാനത്തിനും സുരക്ഷക്കും പ്രാധാന്യമുണ്ടെന്ന കാര്യവും അവര്‍ എടുത്തു പറയുന്നു. അധികാരികള്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ചെറുത്തു നില്‍ക്കാന്‍ നിര്‍ബന്ധിതരാകും.

 രോഗികൾക്ക് ആശങ്ക

രോഗികൾക്ക് ആശങ്ക


എയിംസിലെ ഡോക്ടര്‍മാരുടെ പണിമുടക്ക് ഡല്‍ഹിയിലെ രോഗികള്‍ക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. രാജ്യത്തുടനിളം ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നതിലൂടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ പണിമുടക്കില്‍ നിന്നും എ. ഐ. എം. എസ് ലെ ഡോക്ടര്‍മാര്‍ പിന്‍മാറുന്നു എന്ന വാര്‍ത്ത ആശ്വാസമാണ് രാജ്യ തലസ്ഥാനത്തിനു നല്‍കിയത്. എന്നാല്‍ ആ തീരുമാനമാണ് മാറിയിരിക്കുന്നത്. ഉച്ചയാടെ തങ്ങളും സമരത്തിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്നു എന്നതാണ് പുതിയ തീരുമാനത്തിനു പിന്നില്‍.

ബംഗാളിൽ ചർച്ച

ബംഗാളിൽ ചർച്ച

മമതാ ബാനര്‍ജി ഇന്ന് കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്താനുളള തീരുമാമാനമായിട്ടുണ്ട് എന്നാല്‍, തുറന്ന ചര്‍ച്ച എന്നതാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ബംഗാളിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിമരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടര്‍മാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് സമരം തുടങ്ങിയത് .ഇപ്പോള്‍ സംഭവം രാജ്യവ്യാപകമായി പടരുകയാണ്.

English summary
AIMS doctors joins All India strike from after noon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X