കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളെ ആദരിച്ച്: ഓള്‍ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസും സ്വാഭിമാൻ സംഘടനയും,സ്ത്രീ ശക്തി പുരസ്കാരദാനം 18ന്

  • By Desk
Google Oneindia Malayalam News

ബാംഗ്ലൂർ: ഓള്‍ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് ദക്ഷിണ ഘടകവും,സ്വാഭിമാൻ സംഘടനയും സംയുക്തമായി സ്ത്രീ ശക്തി പുരസ്കാരം നല്കുന്നു.കോരമംഗല രാജേന്ദ്രയിലെ വനിത സാമൂഹ്യപ്രവർത്തകർക്കാണ് അവാർഡ് സമർപ്പിക്കുന്നത്.കോരമംഗലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 75 വനിതകളാണ് അവാർഡിനർഹരാകുന്നത്.സാമൂഹിക പ്രവർത്തനത്തിൽ പങ്കാളികളാകുന്ന വനിതകളും,ബിബിഎംപി പൗരകർമ്മികകർ,അംഗനവാടി അധ്യാപികമാർ എന്നിവരെയാണ് അവാർഡിനായി പരിഹണിക്കുന്നത്.

women

മാർച്ച് 18ന് കോതമംഗല അംബേദ്കർ ഭവനിൽ വച്ചാണ് അവാർഡ് ദാനച്ചടങ്ങ്.ചടങ്ങിൽ സാമൂഹിക പ്രവർത്തക ചാമുണ്ഠേശ്വരി രാമലിംഗ റെഡ്ഢി മുഖ്യാതിഥിയാകും.
സമൂഹത്തിന്റെ താഴെത്തട്ടിൽ പ്രവർത്തിക്കുന്ന അവർ ജീവിക്കുന്ന ചുറ്റുപാടിനായി ചെയ്യുന്ന പ്രവൃത്തികളാണ് അവരെ അവാർഡിനർഹരാക്കുന്നത്.സിരാജുന്നിസ,വിധവയായ,45 വയസുള്ള നിരക്ഷരയായ സ്ത്രീയാണ്.എന്നാൽ ചേരിയിലെ ക്ലിനിക്കിൽ ബ്ലഡ് പ്രഷർ അളക്കുകയും ഷുഗർ ടെസ്റ്റ് നടത്തുകയും ചെയ്യുന്നുണ്ട്.ഇത്തരത്തിൽ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന സ്ത്രീകൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ് സ്ത്രീ ശക്തി പുരസ്കാരം.സിറാജുന്നിസയെ പോലെ കഠിനാധ്വാനം ചെയ്ത് സമൂഹത്തിനെയും ഒപ്പം കൂട്ടുന്ന സ്ത്രീകൾ ആദരിക്കപ്പെടുന്ന വേദിയാണിത്.

ബ്രേക്ക് ജനത പ്രോമിസ്'!!! സഖ്യംവിട്ടതും ബിജെപിക്കിട്ട് എട്ടിന്റെ പണികൊടുത്ത് ടിഡിപി... കൂടെ ഇവരുംബ്രേക്ക് ജനത പ്രോമിസ്'!!! സഖ്യംവിട്ടതും ബിജെപിക്കിട്ട് എട്ടിന്റെ പണികൊടുത്ത് ടിഡിപി... കൂടെ ഇവരും

അമ്പലങ്ങളിൽ സർക്കാരിന് കയ്യിട്ട് വാരാം.. ക്രിസ്ത്യൻ സഭകളെ തൊടാൻ ധൈര്യമില്ലേയെന്ന് ജോയ് മാത്യു!അമ്പലങ്ങളിൽ സർക്കാരിന് കയ്യിട്ട് വാരാം.. ക്രിസ്ത്യൻ സഭകളെ തൊടാൻ ധൈര്യമില്ലേയെന്ന് ജോയ് മാത്യു!

English summary
aipc declared sthree shakthi award for communuity workers in koramangala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X