കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരക്ക് കുറച്ച് എയര്‍ അറേബ്യ!! കുലങ്ങാതെ എയര്‍ ഇന്ത്യ!!

  • By Desk
Google Oneindia Malayalam News

മൃതദേഹം കിലോ കണക്കില്‍ തൂക്കി നോക്കാതെ നാട്ടിലെത്തിക്കണമെന്ന പ്രവാസികളുടെ ദീര്‍ഘകാല ആവശ്യത്തില്‍ അനുകൂല തിരുമാനെമെടുത്ത് എയര്‍ അറേബ്യ. യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കുന്നതിന് ഏകീകൃത നിരക്ക് നിശ്ചയിച്ചതായി എയര്‍ അറേബ്യ അറിയിച്ചു. നിലവില്‍ മൃതദേഹം തൂക്കി നോക്കിയാണ് വിമാനക്കമ്പനികള്‍ പണം ഈടാക്കുന്നത്. 1,100 ദിര്‍ഹം (19,500) രൂപയാണ് എയര്‍‌ അറേബ്യ നിശ്ചയിച്ചിരിക്കുന്നത്.

nrideath

ഇതോടെ മൃതദേഹങ്ങള്‍ തൂക്കി നോക്കാതെ തന്നെ നാട്ടിലെത്തിക്കാനുള്ള തിരുമാനം എടുക്കുന്ന രാജ്യത്തെ ഏക വിമാനക്കമ്പനിയാകും ഷാര്‍ജ്ജ സര്‍ക്കാരിന്‍റെ ഉടമസ്തതയിലുള്ള എയര്‍ അറേബ്യ. ഇന്ത്യയിലേക്ക് കൊണ്ടുപോകുന്ന മൃതദേഹങ്ങൾക്ക് ഒരുകിലോയ്ക്ക് 11 ദിർഹമെന്ന തോതിലാണ് നിലവില്‍ എയർഇന്ത്യ ഈടാക്കുന്നത്. ഇതു ഏകദേശം 195 രൂപയുണ്ടാവും. കാർഗോ നിരക്ക് ഈടാക്കന്നത് മൃതദേഹത്തോട് കാണിക്കുന്ന കടുത്ത ക്രൂരതയും അപമാനവുമാണെന്ന ആക്ഷേപം ശക്തമായിട്ടും കേന്ദ്ര സ‌ർക്കാർ ഇതിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല.

airarabia

തങ്ങളുടെ പൗരന്മാർ മരണപ്പെട്ടാൽ പാക്കിസ്ഥാനും ബംഗ്ലാദേശും സൗജന്യമായാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഇതിനായി ഈ രാജ്യങ്ങളിൽ അന്താരാഷ്ട്ര സർവീസ് നടത്തുന്ന വിമാനകമ്പനികൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യയും ഈ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാലാകാലങ്ങളിലുള്ള കേന്ദ്ര സർക്കാരുകൾക്ക് പ്രവാസി സംഘടനകൾ നിരവധി നിവേധനങ്ങൾ നൽകിയെങ്കിലും ഇതൊന്നും പരിഗണിക്കപ്പെട്ടില്ല.
നടി ശ്രീദേവിയുടെ മരണത്തോടെ വീണ്ടും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പ്രവാസി സാമൂഹിക പ്രവര്‍ത്തരുടെ നേതൃത്വത്തില്‍ എയര്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തി. പിന്നീട് എയര്‍ ഇന്ത്യ നിരക്ക് ഏകീകരിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും ഇപ്പോഴും നിരക്ക് സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരുത്താന്‍ എയര്‍ ഇന്ത്യ തയ്യാറായിട്ടില്ല.

English summary
air-arabia-reduced-the-charge-trnsferring-dead-body-india-fr
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X