'യുദ്ധത്തിന് തയ്യാറായിക്കോളൂ...'സൈനികർക്ക് സേനാമേധാവിയുടെ കത്ത്, സാഹചര്യം മോശം !!
എയര്‍ചീഫ് മാര്‍ഷല്‍ ബി എസ് ധനോവയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി 12,000 ഓഫീസര്‍മാര്‍ക്ക് കത്തയച്ചത്.
ദില്ലി: എന്ത് സൈനിക നീക്കത്തിനും തയ്യാറായി ഇരിയ്ക്കാന്‍ വൈമാനികര്‍ക്ക് വ്യോമസേന മേധാവിയുടെ നിര്‍ദ്ദേശം. എയര്‍ചീഫ് മാര്‍ഷല്‍ ബി എസ് ധനോവയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി 12,000 ഓഫീസര്‍മാര്‍ക്ക് കത്തയച്ചത്.

മാര്‍ച്ച് 30ന് ആണ് കത്തയച്ചിരിയ്ക്കുന്നത്. ഇതാദ്യമായാണ് ഒരു വ്യോമസേനാ മേധാവി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകമായി കത്തയയ്ക്കുന്നത്. അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ അത്ര സുഖകരമായ അവസ്ഥ അല്ലാത്തതിനാല്‍ എന്ത് സാഹചര്യവും നേരിടാന്‍ സേനാംഗങ്ങള്‍ തയ്യാറായിരിയ്ക്കണമെന്നാണ് എയര്‍ചീഫ് മാര്‍ഷലിന്റെ നിര്‍ദ്ദേശം.
അടിയ്ക്കടി പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വെടിനിര്‍ത്തല്‍ ലംഘനവും, ചൈനയുടം ഭീഷണിയും എല്ലാം ഇതിനോട് ചേര്‍ത്ത് വായിയ്ക്കാവുന്നതാണ്. യുദ്ധത്തിന് തയ്യാറാവാനും അതിന് വേണ്ട പരിശീലനം നേടാനും കത്തിലുണ്ട്. എന്നാല്‍ സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് മേധാവി അയച്ച കത്തിനെ കുറിച്ച് പ്രതികരിയ്ക്കാന്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.












Click it and Unblock the Notifications