കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേൽ വിമാനങ്ങളെത്തുമ്പോൾ താരമായി ഹിലാല്‍ അഹമ്മദ് റാഥെര്‍, കശ്മീരിയായ എയർ കമ്മഡോർ

Google Oneindia Malayalam News

ദില്ലി: ഏറ്റവും കരുത്തനായ പോര്‍വിമാനമെന്ന വിശേഷണമുളള റാഫേല്‍ ഇന്ത്യന്‍ സൈനിക ശക്തിയുടെ ഭാഗമാവുകയാണ്. ഫ്രാന്‍സില്‍ നിന്നും 5 റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് ഇന്നെത്തും. ഹരിയാനയിലെ അംബാലയിലെ വ്യോമസേനാ താവളത്തിലാണ് ആദ്യബാച്ച് റാഫേല്‍ വിമാനങ്ങളെത്തുക. കനത്ത സുരക്ഷയാണ് അംബാലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

മണിപ്പൂരിൽ കോൺഗ്രസിന്റെ പൂഴിക്കടകൻ! ബിജെപി സർക്കാരിനെ വീഴ്ത്തും; നിര്‍ണായക രാഷ്ട്രീയ നീക്കം!മണിപ്പൂരിൽ കോൺഗ്രസിന്റെ പൂഴിക്കടകൻ! ബിജെപി സർക്കാരിനെ വീഴ്ത്തും; നിര്‍ണായക രാഷ്ട്രീയ നീക്കം!

ആദ്യബാച്ച് റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്താന്‍ നാല് വര്‍ഷങ്ങളെടുത്തിരിക്കുന്നത്. റാഫേല്‍ വിമാനങ്ങളെത്തിക്കാന്‍ പ്രയത്‌നിച്ചവരില്‍ പ്രധാനപ്പെട്ട വ്യക്തിയാണ് ഹിലാല്‍ അഹമ്മദ് റാഥെര്‍ എന്ന ഇന്ത്യയുടെ കശ്മീര്‍ സ്വദേശിയായ എയര്‍ കമ്മഡോര്‍. ഫ്രാന്‍സിലെ ഇന്ത്യയുടെ എയര്‍ അറ്റാഷെ ആണ് ഹിലാല്‍ അഹമ്മദ് റാഥെര്‍.

Recommended Video

cmsvideo
ചരിത്ര നിമിഷം..!! റാഫേൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിൽ | Oneindia Malayalam
rafale

ദക്ഷിണ കശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ബക്ഷിയാബാദ് സ്വദേശിയാണ് ഹിലാല്‍ അഹമ്മദ് റാഥെര്‍. ഫ്‌ളൈറ്റ് ലെഫ്റ്റനന്‍ഡില്‍ നി്ന്നും എയര്‍ കമ്മഡോര്‍ പദവി വരെ എത്തിയ ഹിലാല്‍ അഹമ്മദ് റാഥെര്‍ 1988ലാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. റാഫേല്‍ വിമാനങ്ങള്‍ വേഗത്തില്‍ ഇന്ത്യയില്‍ എത്തിക്കുന്നതിലും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ ആയുധങ്ങള്‍ റാഫേലില്‍ സജ്ജീകരിക്കുന്നതിലും ഹിലാല്‍ അഹമ്മദ് റാഥെര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഹുല്‍ ഗാന്ധിയിലൂന്നി കോണ്‍ഗ്രസില്‍ ചൂടൻ ചര്‍ച്ച! പിടി തരാതെ ആർജി, യുവനേതാവ് മതിയെന്ന് ക്യാപ്റ്റൻ!രാഹുല്‍ ഗാന്ധിയിലൂന്നി കോണ്‍ഗ്രസില്‍ ചൂടൻ ചര്‍ച്ച! പിടി തരാതെ ആർജി, യുവനേതാവ് മതിയെന്ന് ക്യാപ്റ്റൻ!

സൈനിക സ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഹിലാല്‍ അഹമ്മദ് റാഥെര്‍ നാഷണല്‍ ഡിഫന്‍സ് അക്കാദവിയുടെ സ്വോഡ് ഓഫ് ഓണറിന് അര്‍ഹനായിട്ടുണ്ട്. മിഗ് 21, മിറാഷ്-2000, കിരണ്‍ എയര്‍ക്രാഫ്റ്റ് എന്നിവ 3000 മണിക്കൂറിലധികം പറത്തിയിട്ടുണ്ട്. 2010ല്‍ വിംഗ് കമാന്‍ഡര്‍ എന്ന നിലയിലെ മികച്ച സേവനത്തിന് വായു സേന മെഡലും 2016ല്‍ ഗ്രൂപ്പ് ക്യാപ്റ്റനായിരിക്കെ വിശിഷ്ട സേവാ മെഡലും ഹിലാല്‍ അഹമ്മദ് റാഥെര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഫ്രാന്‍സും ഇന്ത്യയും തമ്മില്‍ 59,000 കോടി രൂപയുടെതാണ് റാഫേല്‍ ഇടപാട് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒപ്പ് വെച്ചത്.

 വിമതർക്ക് മുന്നിൽ ഗെഹ്ലോട്ടിന്റെ ഓഫർ, കോൺഗ്രസിലേക്ക് തിരിച്ച് വരാം, പക്ഷേ ഒരു കണ്ടീഷൻ! വിമതർക്ക് മുന്നിൽ ഗെഹ്ലോട്ടിന്റെ ഓഫർ, കോൺഗ്രസിലേക്ക് തിരിച്ച് വരാം, പക്ഷേ ഒരു കണ്ടീഷൻ!

'നരേന്ദ്ര മോദി തൂക്കുമരമാണ് വിധിക്കുന്നതെങ്കിൽ ഏറ്റുവാങ്ങാൻ ആയിരംവട്ടം ഒരുക്കം', തുറന്നടിച്ച് ജലീൽ!'നരേന്ദ്ര മോദി തൂക്കുമരമാണ് വിധിക്കുന്നതെങ്കിൽ ഏറ്റുവാങ്ങാൻ ആയിരംവട്ടം ഒരുക്കം', തുറന്നടിച്ച് ജലീൽ!

'സുശാന്തിനെ വഞ്ചിച്ചു, പണം തട്ടി'! റിയയ്ക്ക് എതിരെ അച്ഛന്റെ പരാതി, സുശാന്തിന്റെ മരണത്തിൽ ട്വിസ്റ്റ്!'സുശാന്തിനെ വഞ്ചിച്ചു, പണം തട്ടി'! റിയയ്ക്ക് എതിരെ അച്ഛന്റെ പരാതി, സുശാന്തിന്റെ മരണത്തിൽ ട്വിസ്റ്റ്!

English summary
Air Commodore Hilal Ahmad Rather played important role in quick delivery of Rafale jets to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X