ഇനി ആകാശവാണി ദില്ലി റിലെ ഇല്ല; മലയാളം വാര്‍ത്തകള്‍ നിര്‍ത്തുന്നു...
മാര്‍ച്ച് ഒന്ന് മുതല്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ നിന്ന് തന്നെ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യും. മലയാളത്തിനു പുറമെ, അസമീസ്, ഒഡിയ, തമിഴ് എന്നീ ഭാഷകളിലെ വാര്‍ത്തകളുടെ സംപ്രേഷണമാണ് നിര്‍ത്തുന്നത്.
ദില്ലി: ആകാശവാണി വാര്‍ത്തകള്‍ എന്നും നൊസ്റ്റാള്‍ജിയയാണ്. പഴയകാലങ്ങളില്‍ വാര്‍ത്തകള്‍ അറിയാനുള്ള ഏക ആശ്രയം ആകാശവാണഇ മാത്രമായിരുന്നു. എന്നാല്‍ നാട് പുരോഗമിച്ചപ്പോഴും ഡിജിറ്റലുകള്‍ വാഴുമ്പോഴും ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തു വരുന്നുണ്ട്. എന്നാല്‍ ദില്ലിയില്‍ നിന്ന് സംപ്രേഷണം ചെയ്യുന്ന ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍ നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
മാര്‍ച്ച് ഒന്ന് മുതല്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ നിന്ന് തന്നെ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യും. മലയാളത്തിനു പുറമെ, അസമീസ്, ഒഡിയ, തമിഴ് എന്നീ ഭാഷകളിലെ വാര്‍ത്തകളുടെ സംപ്രേഷണമാണ് നിര്‍ത്തുന്നത്. എല്ലാ വാര്‍ത്തകളും അതാത് സംസ്ഥാനങ്ങളിലേക്ക് മാറ്റാനാണ് പ്രസാര്‍ഭാരതിയുടെ തീരുമാനം.

എല്ലാ വാര്‍ത്തകളും അതാത് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന്റെ ആദ്യ ഘട്ടമെന്നോണമാണ് മലയാളം അടക്കമുള്ള വാര്‍ത്തകള്‍ മാറ്റുന്നത്. മലയാളം തിരുവനന്തപുരത്തു നിന്നും, അസമീസ് ഗുവാഹട്ടയില്‍ നിന്നും, ഒഡിയ കട്ടക്ക് നിന്നും, തമിഴ് ചെന്നൈയില്‍ നിന്നും സംപ്രേഷണം ചെയ്യുമെന്ന് പ്രസാര്‍ഭാരത് വാര്‍ത്താ വിഭാഗം ഡയറക്ടര്‍ ജനറലിനു വേണഅടി സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജികെ ആചാര്യ പുറപ്പെടുവിച്ച് ഉത്തരവില്‍ പറയുന്നു.












Click it and Unblock the Notifications