കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8 യാത്രക്കാരുമായി പോയ വ്യോമസേന വിമാനം കാണാതായി, വിമാനം പോയത് അരുണാചലിലേക്ക്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം കാണാതായി

ഗുവാഹട്ടി: അസമില്‍ നിന്നും പുറപ്പെട്ട വ്യോമസേനയുടെ വിമാനം കാണാതായി. ഉച്ചയോടെ പുറപ്പെട്ട എഎന്‍ -32 മിലിറ്ററി ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് കാണാതായത്. അഞ്ച് യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.അസമിലെ ജോര്‍ഹട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മെച്ചുക വാലിയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.

 planemissing

വിമാനം പുറപ്പെട്ട് 35 മിനിറ്റിന് ശേഷം ഏകദേശം ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് വിമാനത്തില്‍ നിന്ന് അവസാന സന്ദേശം ലഭിച്ചത്. കാണാതായ വിമാനത്തിനായി തിരച്ചില്‍ തുടരുകയാണ്.ചൈന അതിര്‍ത്തിയിലാണ് മെച്ചുക വാലി സ്ഥിതി ചെയ്യുന്നത്.ഇവിടെ വിമാനങ്ങള്‍ ലാന്‍റ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും ദുഷ്കരമാണ്. നിബിഡ വനങ്ങള്‍ക്ക് മുകളിലൂടെയാണ് മേചുകയിലേക്കുള്ള വിമാനത്തിന്‍റെ സഞ്ചാരപാത.

<strong>എംഎല്‍എമാരെ കൂട്ടത്തോടെ കടത്തും!2024 ലേക്ക് ബിജെപി ദക്ഷിണേന്ത്യയില്‍ പണി തുടങ്ങി</strong>എംഎല്‍എമാരെ കൂട്ടത്തോടെ കടത്തും!2024 ലേക്ക് ബിജെപി ദക്ഷിണേന്ത്യയില്‍ പണി തുടങ്ങി

2016 ലും ഇത്തരത്തില്‍ വ്യോമസേനയുടെ എഎന്‍-32 വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായിരുന്നു. അന്ന് 29 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ചെന്നൈയില്‍ നിന്ന് അന്തമാന്‍ നിക്കോബാര്‍ ദ്വീപിലേക്കായിരുന്നു വിമാനം പുറപ്പെട്ടത്. കടലില്‍ തിരച്ചിലുകള്‍ ശക്തമാക്കിയിരുന്നെങ്കിലും വിമാനം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

<strong>'തീക്കൊള്ളി കൊണ്ട് ചൊറിഞ്ഞാൽപ്പോലും അയാൾക്കൊരു ചുക്കും വരാനില്ല', വിനായകനെ പിന്തുണച്ച് ദീപ നിശാന്ത്</strong>'തീക്കൊള്ളി കൊണ്ട് ചൊറിഞ്ഞാൽപ്പോലും അയാൾക്കൊരു ചുക്കും വരാനില്ല', വിനായകനെ പിന്തുണച്ച് ദീപ നിശാന്ത്

<strong>'നല്ല ചെപ്പക്ക് അടി കൊള്ളേണ്ട ഊളത്തരം ആണ്', മീ ടുവില്‍ വിനായകനെതിരെ രോഷം കത്തുന്നു</strong>'നല്ല ചെപ്പക്ക് അടി കൊള്ളേണ്ട ഊളത്തരം ആണ്', മീ ടുവില്‍ വിനായകനെതിരെ രോഷം കത്തുന്നു

English summary
Air Force An-32 transport plane goes missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X