കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യോമ സേനാ താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി; ചാവേര്‍ ആക്രമണത്തിന് സാധ്യത

Google Oneindia Malayalam News

ദില്ലി: പാകിസ്താന്‍ കേന്ദ്രമായുള്ള തീവ്രവാദ സംഘടനയായ ജയ്‌ശെ മുഹമ്മദ് ഇന്ത്യന്‍ വ്യോമസേനാ താവളങ്ങളില്‍ ചാവേര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കശ്മീരിലെയും പഞ്ചാബിലേയും വ്യോമതാവളങ്ങള്‍ക്ക് അതീവ സുരക്ഷ ഏര്‍പ്പെടുത്തി. ഉത്തരേന്ത്യയിലെ സേനാ താവളങ്ങള്‍ക്കും സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്ത് തീവ്രവാദികളെ ചാവേര്‍ ആക്രമണം നടത്താന്‍ നിയോഗിച്ചിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്. ശ്രീനഗര്‍, അവന്തിപൂര്‍, ജമ്മു, പത്താന്‍കോട്ട്, യുപിയിലെ ഹിന്‍ദാന്‍ വ്യോമതാവളങ്ങളില്‍ ആക്രമണം നടക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.

Indian

കശ്മീരിലെയും യുപിയിലെയും പഞ്ചാബിലെയും വ്യോമതാവളങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അവലോകന യോഗം ചേര്‍ന്നു. പഞ്ചാബിലെ ചിലയിടങ്ങളില്‍ ചൈനീസ് ഡ്രോണുകളില്‍ ആയുധങ്ങള്‍ ഇറക്കുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.

സൗദിയില്‍ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ഇനി ഫീസ് നല്‍കേണ്ട, അഞ്ചുവര്‍ഷത്തേക്ക് ഇളവ്സൗദിയില്‍ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ഇനി ഫീസ് നല്‍കേണ്ട, അഞ്ചുവര്‍ഷത്തേക്ക് ഇളവ്

തുടര്‍ന്നാണ് ജയ്‌ശെ മുഹമ്മദ് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചത്. ഏത് തരത്തിലുള്ള ഭീഷണിയും നേരിടാന്‍ സൈന്യം തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ തീവ്രവാദികളുടെ വന്‍ സംഘത്തെ ജയ്‌ശെ മുഹമ്മദ് ഒരുക്കി നില്‍ത്തിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരം. കശ്മീരും പഞ്ചാബുമാണ് ഇവര്‍ ലക്ഷ്യമിടുന്നത്. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരില്‍ പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ ജയ്‌ശെ മുഹമ്മദ് തുടങ്ങാന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം, കശ്മീരില്‍ ആക്രമണം നടത്താന്‍ പാകിസ്താന്‍ സൈന്യം അഫ്ഗാനില്‍ നിന്നുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ട് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

English summary
Air force bases in North India on high alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X