Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന് മുന്നറിയിപ്പുമായി വ്യോമസേന മേധാവിയും; പാക് നീക്കങ്ങളെ നേരിടാന്‍ സേന സുസജ്ജം

ദില്ലി: കരസേനാ മേധാവിക്ക് പിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി വ്യോമ സേന മേധാവിയും. പാക് നീക്കങ്ങളെ നേരിടാന്‍ അതിര്‍ത്തിയില്‍ സേന സുസജ്ജമാണെന്ന് ബിഎസ് ധനോവ പറഞ്ഞു. ശത്രുവില്‍ നിന്ന് നീക്കമുണ്ടായാലും ഇല്ലേങ്കിലും വ്യോമസേന സദാ ജാഗരൂകരാണെന്നും ധനോവ പറഞ്ഞു.

 imrandhanova-

അതിര്‍ത്തിയില്‍ പൗരന്‍മാരുടെ വ്യോമയാനം കണ്ടാല്‍ പോലും ഞങ്ങള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും ധനോവ വ്യക്തമാക്കി. നേരത്തേ കരസേനാ മേധാവി ജനറല്‍ ബിബിന്‍ റാവത്ത് പാകിസ്താനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി യുദ്ധത്തിന് പാകിസ്താന്‍ തയ്യാറെടുക്കുകയാണെങ്കില്‍ ചോര ചീന്തേണ്ടി വരുമെന്നും വെറുതെ അബദ്ധത്തിന് മുതിരരുതെന്നും റാവത്ത് പറഞ്ഞിരുന്നു.

അതേസമയം കാശ്മീരിലെ സാഹചര്യം വഷളാവുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.ഇരു രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാരെ തിങ്കളാഴ്ച രാത്രി ട്രംപ് ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. കാശ്മീര്‍ വിഷയത്തില്‍ പ്രകോപനപരമായ രീതിയില്‍ പ്രസ്താവനകള്‍ നടത്തരുതെന്നും പാകിസ്താന്‍ സംയമനം പാലിക്കണമെന്നും ട്രംപ് ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു. എന്നാല്‍ താഴ്വരയില്‍ പാകിസ്താന്‍ നടത്തുന്ന ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളും തീവ്രവാദവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സമാധാനത്തിന് സഹായകരമല്ലെന്ന് മോദി ട്രംപിനെ അറിയിച്ചു.


കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

'എന്ത് പ്രഹസനമാണ്.. ആഷിഖ് അബുവിന് മാത്രമല്ല പ്രതികരിക്കാന്‍ ധർമ്മജനടക്കം എല്ലാവര്‍ക്കും അവകാശമുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+