വ്യോമസേനാ ഹെലികോപ്റ്റര്‍ അപകടം: മരണം ഏഴായി, അപകടം പരിശീലനത്തിനിടെ!
അരുണാചല്‍പ്രദേശിലെ തവാങ്ങിലാണ് അപകടം
Recommended Video

ഹെലികോപ്റ്റർ തകർന്ന് 5 മരണം | Oneindia Malayalam
ഗുവാഹത്തി: ഇന്ത്യന്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി . ഗുരുതരമായി പരിക്കേറ്റ വ്യോമസേനാ ഉദ്യോഗസ്ഥനും കൂടി മരിച്ചതോടെയാണ് മരിച്ചവരുടെ എണ്ണം ഏഴായത്. അരുണാചല്‍പ്രദേശിലെ തവാങ്ങിലാണ് പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. വെള്ളിയാഴ്ച രാവിലെ 6 മണിയോടെയായിരുന്നു അപകടം.
വ്യോമസേനയുടെ മി 1 വി5 എന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് വ്യോമ സേന അറിയിച്ചിട്ടുണ്ട്. അപകടകാരണം കണ്ടെത്തുന്നതിനായി വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് ഓഫീസര്‍മാരും രണ്ട് ജവാന്മാരുമുള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച ഹൈദരാബാദിലും ഇന്ത്യന്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണിരുന്നു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

indian air force chopper accident death അരുണാചല്‍ പ്രദേശ് ഇന്ത്യ ഹെലികോപ്റ്റര്‍ അപകടം മരണം പരിക്ക് വ്യോമ സേന
Read in English: 5 killed as IAF chopper crashes












Click it and Unblock the Notifications