കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ വ്യോമസേന പൂർണസജ്ജം; സേനാ മേധാവി ഭദൗരിയ

Google Oneindia Malayalam News

ദില്ലി; രാജ്യത്തിന്റെ പരമാധികാരം കാക്കുന്നതിന് വ്യോമസേന പൂർണസജ്ജമാണെന്ന് വ്യോമസേന മേധാവി ആർ കെ എസ് ഭദൗരിയ.88മത് വ്യോമസേന ദിനത്തിൽ സേനാംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഗാസിയാബാദിലെ ഹിന്‍ഡാന്‍ വ്യോമതാവളത്തിലാണ് ഇത്തവണത്തെ വ്യോമസേനാ ദിനാഘോഷം നടന്നത്. വ്യോമസേന വിപ്ലവകരമായ പരിവർത്തന പാതയിലാണെന്നും ഭദൗരിയ പറഞ്ഞു.

ലഡാക്ക് അതിര്‍ത്തിയിലെ പ്രശ്‌നങ്ങളില്‍ ചൈനയുടെ ഏതു നീക്കത്തേയും തിരിച്ചടിക്കുന്നത് ണർന്ന് പ്രവർത്തിച്ച എല്ലാ വ്യോമസേനാംഗങ്ങളേയും അഭിനന്ദിക്കുന്നതായും ഭദൗരിയ പറഞ്ഞു. പുതിയ സാഹചര്യത്തിൽ ഇരു രാഷ്ട്രങ്ങളെ ഒരുമിച്ച് നേരിടാനുള്ള ശക്തി വ്യോമസേനയ്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

iaf-chief-air-chie

നേരത്തേ അതിർത്തിയിൽ സൈന്യത്തിന്റെ ഏത് ഭീഷണിയും നേരിടാൻ സർവ്വ സജ്ജമെന്ന് ഇന്ത്യൻ വ്യോമസേനയെന്ന് ഭദൗരിയ പറഞ്ഞിരുന്നു. ഇതുവരെ ചൈനയ്ക്കെതിരെ വ്യോമാക്രമണം ഇന്ത്യ നടത്തിയിട്ടില്ല. എന്നാൽ അത്തരം ഒരു സാഹചര്യം ഉണ്ടായാൽ സൈന്യം മടിച്ച് നിൽക്കില്ല. ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ചൈനീസ് വ്യോമസേനയേക്കാൾ മികച്ചതാണ്. അതേസമയം ശത്രുക്കളെ ഇന്ത്യ കുറച്ച് കാണുന്നില്ല. റഫേൽ വിമാനങ്ങൾ എത്തിയത് വ്യോമസേനയ്ക്ക് കൂടുതൽ കരുത്ത് പകർന്നെന്നും ഭദൗരിയ പറഞ്ഞിരുന്നു.

അതേസമയം വ്യോമസേന ദിനത്തോട് അനുബന്ധിച്ച് നടന്ന അഭ്യാസ പ്രകടത്തിൽ 56 യുദ്ധവിമാനങ്ങൾ അണിനിരന്നു. 19 യുദ്ധവിമാനങ്ങൾ, ഏഴ് യുദ്ധേതര വിമാനങ്ങൾ, 19 ഹെലികോപ്റ്ററുകൾ എന്നിവയുൾപ്പെടെയാണ് പരേഡിൽ പങ്കെടുത്തത്.ഫ്രാൻസിൽ നിന്നും ഇന്ത്യ സ്വന്തമാക്കിയ റാഫേൽ യുദ്ധ വിമാനങ്ങളുടെ ശക്തി പ്രകടനങ്ങളും പരേഡിൽ ഉണ്ടായി.

ചീഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, ആർമി ചീഫ് ജനറൽ എം എം നരവാനെ, നേവി ചീഫ് അഡ്മിറൽ കരമ്പിർ സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 88-ാമത് ഇന്ത്യൻ വ്യോമസേന ദിനം ആചരിക്കുന്നതിനായി രണ്ട് ചിനൂക്ക് ഹെലികോപ്റ്ററുകളും ഫ്ലൈപാസ്റ്റിൽ പങ്കെടുത്തു.

Recommended Video

cmsvideo
Defence ministry deleted all files related to china from website | Oneindia Malayalam

English summary
Air Force fully equipped to defend the sovereignty of the country; Army Chief Bhadauria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X