വ്യോമസേനയുടെ മിഗ് 21 പോര്‍ വിമാനം വീണ്ടും തകര്‍ന്നുവീണു; പഞ്ചാബില്‍ പൈലറ്റ് മരിച്ചു
അമൃത്സര്‍: പഞ്ചാബില്‍ പതിന് പരിശീലനത്തിനിടെ വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. പ്രാദേശിക സമയം രണ്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ പൈലറ്റ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് വ്യോമസേന ട്വീറ്റ് ചെയ്തിട്ടുണ്ട്. പഞ്ചാബിന്റെ പടിഞ്ഞാറന്‍ സെക്ടറിനടുത്താണ് അപകടം നടന്നതെന്ന് മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പൈലറ്റ് അഭിനവ് ചൗധരിയാണ് അപകടത്തില്‍ മരിച്ചത്. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ വര്‍ഷം വ്യോമസേനയുടെ മൂന്ന് മിഗ് 21 പോര്‍ വിമാനങ്ങളാണ് തകര്‍ന്ന് വീണത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള യുദ്ധ വിമാനങ്ങളാണ് മിഗ് 21. ഏപ്രില്‍ മാസത്തില്‍ രാജസ്ഥാനില്‍ ഉണ്ടായ അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചിരുന്നു. ജനുവരിയില്‍ മറ്റൊരു വിമാനം ലാന്‍ഡിംഗിനിടെ തകര്‍ന്ന് വീണിരുന്നു.
ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം
പണ്ട് ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായിരുന്നു മിഗ് 21 പോര്‍ വിമാനങ്ങള്‍. 1963ലാണ് ഇന്ത്യയ്ക്ക് ആദ്യത്തെ മിഗ് 21 ലഭിക്കുന്നത്. അതേസമയംസ അടുത്ത് മൂന്ന് നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ മിഗ് പോര്‍ വിമാനങ്ങളുടെ ശേഷിക്കുന്ന നാല് സ്‌ക്വാഡ്രണുകള്‍ പിന്‍വലിക്കാനാണ് വ്യോമസേന പദ്ധതിയിടുന്നത്.
ഡോണല്‍ ഭിഷ്ട്ടിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications