കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്സ്ആപ്പിൽ രഹസ്യവിവരങ്ങള്‍ ചോർത്തി: വ്യോമസേനാ ഉദ്യോഗസ്ഥൻ പിടിയിൽ, ഹണിട്രാപ്പ് കുടുക്കി!

Google Oneindia Malayalam News

ദില്ലി: വാട്സ്ആപ്പിൽ രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ വ്യോമസേനാ ഉദ്യോദസ്ഥൻ കസ്റ്റഡിയില്‍. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വനിതയ്ക്ക് വിവരങ്ങൾ ചോർത്തി നൽകിയ മുതിർ‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥാനാണ് പിടിയിലായിട്ടുള്ളത്. ഗ്രൂപ്പ് ക്യാപ്റ്റൻ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഹണി ട്രാപ്പിലൂടെ വീഴ്ത്തിയ ശേഷം വിവരങ്ങൾ കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ദില്ലിയിലെ വ്യോമസേനാ ആസ്ഥാനത്ത് ജോലി സേവനമനുഷ്ടിക്കുന്ന ഉദ്യോഗസ്ഥനാണ് ഇതോടെ പിടിയിലായിട്ടുള്ളത്. ഫേസ്ബുക്ക് വഴിയും വാട്സ്ആപ്പ് വഴിയുമാണ് വിവരങ്ങൾ കൈമാറിയിട്ടുള്ളതെന്നാണ് കണ്ടെത്തൽ‍.

കൗണ്ടർ ഇന്റലിജന്‍സ് നിരീക്ഷണത്തിനിടെയാണ് സംഭവം പുറത്തുവരുന്നത്. തുടര്‍ന്ന് വ്യോമസേനാ ഉദ്യോഗസ്ഥനെ സെൻട്രൽ സെക്യൂരിറ്റി ആന്‍ഡ് ഇൻവെസ്റ്റിഗേഷൻ ടീം കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

 വ്യോമസേനാ ആസ്ഥാനത്തുനിന്ന്!

വ്യോമസേനാ ആസ്ഥാനത്തുനിന്ന്!


ദില്ലിയിലെ വ്യോമസേനാ ആസ്ഥാനത്ത് ജോലി സേവനമനുഷ്ടിക്കുന്ന ഉദ്യോഗസ്ഥനാണ് വാട്സ്ആപ്പ് വഴി രഹസ്യ വിവരങ്ങൾ കൈമാറിയ സംഭവത്തിൽ പിടിയിലായിട്ടുള്ളത്. ഫേസ്ബുക്ക് വഴിയും വാട്സ്ആപ്പ് വഴിയുമാണ് വിവരങ്ങൾ കൈമാറിയിട്ടുള്ളതെന്നാണ് കണ്ടെത്തൽ‍. വ്യോമസേനയുടെ കൗണ്ടർ ഇന്റലിജന്‍സ് നിരീക്ഷണത്തിനിടെയാണ് സംഭവം പുറത്തുവരുന്നത്.

എന്തെല്ലാം വിവരങ്ങൾ‍

എന്തെല്ലാം വിവരങ്ങൾ‍

എന്തെല്ലാം വിവരങ്ങളാണ് വ്യോമസേനാ ഉദ്യോഗസ്ഥൻ ഫേസ്ബുക്ക് സുഹൃത്തായ വനിതയ്ക്ക് കൈമാറിയിട്ടുള്ളതെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. വിവരങ്ങൾ ചോർത്തി നൽകിയതിൽ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും സെൻട്രൽ സെക്യൂരിറ്റി ആന്‍ഡ് ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിച്ച് വരികയാണ്.

 സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം!

സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം!


ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളും നിലനില്‍ക്കെയാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. സൈനികര്‍ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഐഡന്റിറ്റി, റാങ്ക്, പോസ്റ്റിംഗ്, മറ്റ് പ്രൊഫഷണൽ വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് കര്‍ശന നിർദേശമുണ്ട്. യൂണിഫോം അണിഞ്ഞ ഫോട്ടോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്യരുതെന്ന നിര്‍ദേശവും നിലനില്‍ക്കുന്നുണ്ട്.

 ഹണി ട്രാപ്പിൽ പെട്ടു

ഹണി ട്രാപ്പിൽ പെട്ടു


നേരത്തെ 2015ൽ പാക് രഹസ്യാന്വേഷണ സംഘടനയായ പാക് ഐഎസ്ഐയ്ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നൽകിയ മുൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ദില്ലി പോലീസ് അറ്റസ്റ്റ് ചെയ്തിരുന്നു. പാക് ഐഎസ്ഐയുടെ ഏജന്റുമാര്‍ക്കാണ് വ്യോമസേനാ ഉദ്യോഗസ്ഥൻ നിർണ്ണായക വിവരങ്ങൾ കൈമാറിയത്. ഹണി ട്രാപ്പ് വഴി കുടുക്കിയ ശേഷമാണ് ഉദ്യോഗസ്ഥനിൽ നിന്ന് വിവരങ്ങൾ‍ ശേഖരിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

English summary
A senior Indian Air Force officer has been taken into custody after he was accused of passing on classified information to a woman he had reportedly befriended on Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X