കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ്‌ഐ ബന്ധം: മലയാളി എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

  • By Athul
Google Oneindia Malayalam News

പഞ്ചാബ്: പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ മലയാളി എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.

വ്യോമസേനയിലെ നോണ്‍ കമ്മീഷന്റ് ഉദ്യോഗസ്ഥനായ രഞ്ജിത്തിനെ പഞ്ചാബിലെ ഭട്ടിണ്ടയില്‍ വച്ചാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യോമസേനയുടെ പല തന്ത്ര പ്രധാനമായ രേഖകളും ഇയാള്‍ക്ക് അറിയാമായിരുന്നതായാണ് വിവരം.

air force

ജമ്മുവിലെ ഒരു സ്ത്രീ വഴിയാണ് ഇയാള്‍ വ്യോമസേനാ രഹസ്യങ്ങല്‍ പാക് ചാര സംഘടനയ്ക്ക് കൈമാറിയിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഇയാള്‍ ഇന്റലിജന്‍സ് വിങ്ങിന്റെ നിരീക്ഷണത്തിലായിരുന്നു.

കുറ്റാരോപിതനായതിനെതുടര്‍ന്ന് ഇയാളെ കഴിഞ്ഞ ദിവസം സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടിരുന്നതായി എയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. ഇയാളെ ദില്ലിയിലെ പട്യാല കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

മലയാളിയാണ് ഇയാളെങ്കിലും കേരളത്തില്‍ എവിടെയാണ് സ്വദേശമെന്നത് ഇതുവരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ പ്രതിരേധത്തിന്റെ രഹസ്യങ്ങല്‍ ഇയാള്‍ പാകിസ്ഥാന് കൈമാറിയതായാണ് വിവരം.

ഇമെയില്‍ വഴിയും മെസേജ് സര്‍വീസുകള്‍ വഴിയുമാണ് ഇയാള്‍ രഹസ്യങ്ങള്‍ കൈമാറിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ, ചാരപ്രവര്‍ത്തിയുടെ പേരില്‍ ബിഎസ്എഫ് കോണ്‍സ്റ്റബിളും സൈനികനും അടക്കം ആറ് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരുമായി രഞ്ജിത്തിന് ബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

എന്നാല്‍ തന്നെ കുടുക്കിയതാണെന്നും തനിക്ക് ഇതില്‍ പങ്കിലെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

English summary
an airman in the Indian Air Force, who allegedly shared secret documents with intelligence operatives backed by Pakistan's Inter-Services Intelligence (ISI), has been arrested from Punjab by the crime branch of Delhi Police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X