കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതാകുന്നതിന് തൊട്ടുമുന്‍പ് വ്യോമസേനാ വിമാനം റൂട്ട് മാറ്റാന്‍ അനുമതി തേടിയതെന്തിന്...?

  • By ഭദ്ര
Google Oneindia Malayalam News

ചെന്നൈ: കാണാതാകുന്നതിന് തൊട്ടു മുന്‍പ് വ്യോമസേനയുടെ വിമാനം റൂട്ട് മാറ്റുന്നതിന് അനുമതി തേടിയിരുന്നതായി റിപ്പോര്‍ട്ട്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ചെന്നൈയിലെ താംബരത്ത് നിന്ന് ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലയറിലേക്ക് പോയ വ്യോമസേനാ വിമാനമാണ് കാണാതായത്.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം റൂട്ട് മാറ്റാന്‍ അനുമതി ആവശ്യപ്പെട്ടത് എന്ന് പറയുന്നു. വെള്ളിയാഴ്ച രാവിലെ 8.30ന് ചെന്നൈയില്‍ നിന്നും പുറപ്പെട്ട വിമാനം 8.46 നാണ് റഡാറിന്റെ പരിധിയില്‍ നിന്നും കാണാതാകുന്നത്. ഇതിന് തൊട്ടുമുമ്പാണ് റൂട്ട് മാറ്റുന്നതിന് അനുമതി ചോദിച്ചത്.

air

എയര്‍ട്രോഫിക് കണ്‍ട്രോള്‍ റൂമില്‍ നിന്നും അനുമതി ലഭിക്കുന്നതിന് മുന്‍പ് തന്നെ വിമാനം അപ്രത്യക്ഷമായി. മിനിട്ടുകളുടെ വ്യത്യാസത്തില്‍ കാണാതായതിനാലാണ് വിമാനം കടലില്‍ പതിച്ചിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്നത്.

പ്രതികൂല കാലാവസ്ഥ കാരണം തിരച്ചില്‍ നടത്താന്‍ സാധിക്കുന്നില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചനകള്‍ വന്നെങ്കിലും റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടില്ല.

English summary
Air force plane seek to route change before missing due to climate problem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X