സേനയെ നെഗറ്റീവായി ചിത്രീകരിക്കുന്നു; 'ഗുഞ്ചന് സക്സേന' സിനിമയ്ക്കെതിരെ വ്യോമസേനയുടെ കത്ത്
ദില്ലി: നെറ്റ്ഫ്ളിക്സില്‍ ഈ അടുത്ത് റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം ഗുഞ്ചന് സക്സേന, ദ കാര്‍ഗില്‍ ഗേള്‍ എന്ന ചിത്രത്തിനെതിരെ വ്യോമസേന സെന്‍സര്‍ ബോര്‍ഡിന് കത്തെഴുതി. ചിത്രത്തില്‍ സേനയെ അനാവശ്യമായി നെഗറ്റീവ് ചിത്രീകരണം നടന്നതായി സേന പറയുന്നു. കൂടതെ സിനിമ വ്യോമസേനയെ ആധികാരികമായി പ്രതിനിധീകരിക്കുന്നതാണ്. അടുത്ത തലമുറയെ പ്രചോദിപ്പിക്കണമെന്ന നിര്‍മ്മാതാക്കളായ നെറ്റ്ഫ്ളിക്സ്, ധര്‍മ്മ പ്രൊഡക്ഷന്‍ എന്നിവരുമായി ഉണ്ടാക്കിയ ധാരണ ലംഘിച്ചെന്നും വ്യോമസേന അയച്ച കത്തില്‍ വ്യക്തമാക്കി.

Recommended Video
നേരത്തെ സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നപ്പോഴും അതില്‍ അനാവശ്യമായ രംഗങ്ങളും സംഭാഷണങ്ങളും കാണാനിടയായെന്ന് വ്യോമസേന കത്തില്‍ വ്യക്തമാക്കി. ചിത്രത്തിലെ ചില രംഗങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും വ്യോമസേനയിലെ തൊഴില്‍ അന്തരീക്ഷം സ്ത്രീകള്‍ക്കെതിരെയുള്ള സംസ്കാരത്തെ മോശമായാണ് കാണിക്കുന്നതെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ധര്‍മ്മ പ്രൊഡക്ഷന്സിനോട് സിനിമയിലെ ആക്ഷേപകരമായ ഭാഗം പരിഷ്കരിക്കണമെന്നും ഡിലീറ്റ് ചെയ്യണമോ എന്നും അറിയിച്ചിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. കര്ണ് ജോഹറിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയാണ് ധര്‍മ്മ പ്രൊഡക്ഷന്‍സ്.
ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ വനിത പൈലറ്റുമാരില്‍ ഒരാളായ ഗുഞ്ചന് സക്സേനയുടെ ജീവിതമാണ് ചിത്രം. 1999ലെ കാര്‍ഗില്‍ യുദ്ധത്തിന്റെ ഭാഗമായിരുന്നു ഗുഞ്ചന് സക്സേന. യുദ്ധത്തില്‍ പരിക്കേറ്റ സൈനികരെ രക്ഷിക്കുന്നതിന് നപ്രധാന പങ്കുവഹിച്ച സക്സേനയ്ക്ക് ശൗര്യ വീര്‍ പുരസ്കാരം ലഭിച്ചിരുന്നു. ചിത്രത്തില്‍ ബോളിവുഡ് താരം ജാന്‍വി കപൂറാണ് സക്സേനയുടെ വേഷം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് തീയേറ്റര്‍ അടച്ചത് മൂലം നെറ്റ്ഫ്ളികിസില് റിലീസ് ചെയ്യുകയായിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications