കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനെ സഹായിക്കാൻ എയർഹോസ്റ്റസും; സ്വർണ്ണം കടത്താൻ പദ്ധതി, നിരീക്ഷണത്തിൽ!

Google Oneindia Malayalam News

അഹമ്മദാബാദ്: എയർഹോസ്റ്റസിനും ഐസിസ് ബന്ധം. ഐഎസ് ബന്ധത്തിന്റെ പേരില്‍ എയര്‍ഹോസ്റ്റസ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തില്‍. മതമൗലികവാദികളായ യുവാക്കളെ ഉപയോഗിച്ച് എയര്‍ഹോസ്റ്റസിന്റെ സഹായത്തോടെ ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താൻ പദ്ധതിയിട്ടിരുന്നതായി തീവ്രവാദ വിരുദ്ധ സ്ക്വാഡിന് വിവരം ലഭിച്ചു. സൂറത്തില്‍ നിന്നും അങ്ക്‌ലേശ്വറില്‍ നിന്നും ഐഎസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ ചോദ്യം ചെയ്തപ്പോഴാണ് എയര്‍ഹോസ്റ്റസിന്റെ പേര് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

ഡൊണാൾഡ് ട്രംപ് മദ്യപിക്കുമോ? മദ്യത്തിന് അടിമയായ മൂത്ത സഹോദരന് പറ്റിയത്... ട്രംപ് തുറന്ന് പറയുന്നു!ഡൊണാൾഡ് ട്രംപ് മദ്യപിക്കുമോ? മദ്യത്തിന് അടിമയായ മൂത്ത സഹോദരന് പറ്റിയത്... ട്രംപ് തുറന്ന് പറയുന്നു!

കൊല്‍ക്കത്തയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് യുവാക്കളെ കടത്താന്‍ പദ്ധതിയിട്ട ഷാസിയ എന്ന സ്ത്രീയെക്കുറിച്ചും തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കുന്നുണ്ട്.2014ല്‍ നാല് ഇന്ത്യന്‍ യുവാക്കളെ ബംഗ്ലാദേശ് വഴി സിറിയയിലേക്ക് കടക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. അറസ്റ്റിലായ സൂറത്ത് അഭിഭാഷകന്‍ ഉബൈദ് മിസ്രയുമായി എയര്‍ ഹോസ്റ്റസ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്നും വിവരമുണ്ട്.

സ്വർണ്ണം കടത്താൻ പദ്ധതിയിട്ടു

സ്വർണ്ണം കടത്താൻ പദ്ധതിയിട്ടു

മതമൗലികവാദികളായ യുവാക്കളെ ഉപയോഗിച്ച് എയര്‍ഹോസ്റ്റസിന്റെ സഹായത്തോടെ ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താന്‍ സൂറത്തിൽ നിന്നും അറസ്റ്റിലായവർ പദ്ധതിയിട്ടിരുന്നു.

ഐസിസിൽ ചേർന്ന അഞ്ച് പേർ മരിച്ചു

ഐസിസിൽ ചേർന്ന അഞ്ച് പേർ മരിച്ചു

അതേസമയം ജില്ലയിൽ നിന്നും ഐസിസിൽ ചേർന്ന അഞ്ചു പേർ കൊല്ലപ്പെട്ടതായി കണ്ണൂർ പോലീസിന് വിവരം ലഭിച്ചു. കണ്ണൂർ ചാലാട് ഷഹനാദ്(25), വളപട്ടണം മൂപ്പൻപാറയിലെ റിഷാൽ(30), പാപ്പിനിശേരി പഴഞ്ചറപള്ളിയിലെ ഷമീർ(45), ഇയാളുടെ മൂത്ത മകൻ സൽമാൻ(20), കമാൽപീടികയിലെ മുഹമ്മദ് ഷാജിൽ(25) എന്നിവരാണ് കൊല്ലപ്പെട്ടത്.

കണ്ണൂരിൽ നിന്നും ചേർന്നത് 15 പേർ

കണ്ണൂരിൽ നിന്നും ചേർന്നത് 15 പേർ

സിറിയയിൽ വെച്ചാണ് അഞ്ചു പേരും കൊല്ലപ്പെട്ടത്. മരിച്ചവരുടെ ചിത്രങ്ങളും കണ്ണൂർ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കണ്ണൂരിൽ നിന്നും ആകെ 15 പേരാണ് ഐസിസിൽ ചേർന്നിട്ടുള്ളത്. ഇതിൽ അഞ്ചുപേരെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും നിർണ്ണായകമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.

ബാക്കി അഞ്ച് പേർ സിറിയയിൽ?

ബാക്കി അഞ്ച് പേർ സിറിയയിൽ?

കണ്ണൂരിൽ നിന്നും ഐസിസിൽ ചേർന്ന ബാക്കി അഞ്ചു പേർ ഇപ്പോഴും സിറിയയിൽ ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഐസിസിൽ ചേർന്ന് തുർക്കിയിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ അഞ്ചുപേരെ കഴിഞ്ഞദിവസം കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിടിയിലായവർ...

പിടിയിലായവർ...

തലശേരിയിലെ യുകെ ഹംസ, മനാഫ് റഹ്മാൻ, മുണ്ടേരിയിലെ മിഥ് ലജ്, ചെക്കിക്കുളം സ്വദേശി കെവി അബ്ദുൾ റസാഖ്, പടന്നോട്ട്മെട്ടയിലെ എംവി റാഷിദ് എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്.

ഐസിസ് ലഘുലേഖകൾ പിടിച്ചെടുത്തു

ഐസിസ് ലഘുലേഖകൾ പിടിച്ചെടുത്തു

പിടിയിലായവരുടെ വീട്ടിൽ കഴിഞ്ഞദിവസം നടത്തിയ റെയ്ഡിൽ ദുബായ്, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങൾ സന്ദർശിച്ച യാത്രാരേഖകൾ, ഐസിസ് ലഘുലേഖകൾ, തുർക്കിയിലെ കറൻസികൾ തുടങ്ങിയവ കണ്ടെത്തിയിരുന്നു.

English summary
An air hostess has come under the radar of Gujarat Anti-Terrorism Squad (ATS) after her name cropped up during the interrogation of the two alleged Islamic State (ISIS) operatives arrested from Surat and Ankleshwar on Wednesday . The air hostess is reportedly close to Ubaid Mirza, the Surat-based lawyer and hotelier who was arrested along with Kasim Stimberwala, an echo cardiogram lab technician in Ankleshwar-based private hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X