എയർഇന്ത്യ വിമാനത്തിൽ പൈലറ്റ് ലൈംഗികമായി പീഡിപ്പിച്ചെന്ന് എയർഹോസ്റ്റസ്... വിമാനത്തിനുള്ളിൽ നടന്നത്
അഹമ്മദാബാദ്-മുംബൈ എയർഇന്ത്യ വിമാനത്തിൽ മെയ് നാല് വെള്ളിയാഴ്ചയായിരുന്നു സംഭവം.
Recommended Video

മുംബൈ: എയർഇന്ത്യ വിമാനത്തിൽ വച്ച് പൈലറ്റ് ലൈംഗികമായി പീഡിപ്പിച്ചെന്ന് എയർ ഹോസ്റ്റസിന്റെ പരാതി. ലൈംഗികമായി ഉപദ്രവിച്ച പൈലറ്റിനെതിരെ മുംബൈ പോലീസിലും എയർഇന്ത്യ അധികൃതർക്കും എയർഹോസ്റ്റ് പരാതി നൽകിയതോടെയാണ് വിമാനത്തിനുള്ളിലെ പീഡനം പുറംലോകമറിഞ്ഞത്.
അഹമ്മദാബാദ്-മുംബൈ എയർഇന്ത്യ വിമാനത്തിൽ മെയ് നാല് വെള്ളിയാഴ്ചയായിരുന്നു സംഭവം. അഹമ്മദാബാദിൽ നിന്ന് വിമാനം പറന്നുയർന്ന ശേഷമായിരുന്നു കാബിൻ ക്രൂ അംഗമായ യുവതിയെ പൈലറ്റ് ലൈംഗികമായി ഉപദ്രവിച്ചത്. സംഭവത്തിൽ എയർ ഇന്ത്യ അധികൃതരും മുംബൈ സഹാർ പോലീസും അന്വേഷണം ആരംഭിച്ചു.

മുംബൈയിലേക്ക്...
മെയ് നാല് വെള്ളിയാഴ്ച അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് വന്ന വിമാനത്തിലാണ് എയർഹോസ്റ്റിനെ ലൈംഗികമായി പീഡിപ്പിച്ച സംഭവമുണ്ടായത്. ടേക്ക് ഓഫിന് ശേഷം എയർ ഹോസ്റ്റസിന്റെ അടുത്തെത്തിയ പൈലറ്റ് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇതേചൊല്ലി വിമാനത്തിനുള്ളിൽ വച്ച് എയർ ഹോസ്റ്റസും പൈലറ്റും തമ്മിൽ കലഹമുണ്ടാവുകയും ചെയ്തു. വിമാനം മുംബൈയിൽ എത്തിയതോടെയാണ് എയർഹോസ്റ്റസ് സംഭവത്തിൽ പരാതി നൽകിയത്.

പോലീസ് സ്റ്റേഷനിലേക്ക്...
വിമാനം മുംബൈയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ എയർഹോസ്റ്റസായ യുവതി നേരെ സഹാർ പോലീസ് സ്റ്റേഷനിലേക്കാണ് പോയത്. തുടർന്ന് ലൈംഗിക പീഡനം നടത്തിയ പൈലറ്റിനെതിരെ സഹാർ പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകി. ഇതിനുപുറമേ സംഭവത്തിൽ എയർഇന്ത്യ അധികൃതർക്കും യുവതി പരാതി നൽകിയിട്ടുണ്ട്. എയർഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് യുവതി നേരിട്ടാണ് പരാതി നൽകിയത്. വിമാനത്തിനുള്ളിലുണ്ടായ അനിഷ്ട സംഭവത്തെ അതീവഗൗരവത്തോടെയാണ് എയർഇന്ത്യ അധികൃതർ നോക്കികാണുന്നതെന്നാണ് റിപ്പോർട്ട്.

പൈലറ്റ്...
എയർ ഹോസ്റ്റസിന്റെ പരാതിയിൽ സഹാർ പോലീസ് പൈലറ്റിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഐപിസി സെക്ഷൻ 354 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, യുവതി പരാതി നൽകിയ പൈലറ്റിനെക്കുറിച്ചുള്ള വിശദ വിവരങ്ങളൊന്നും പോലീസ് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് വ്യക്തമാക്കാമെന്നുമാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.

അന്വേഷണം...
എയർഹോസ്റ്റസിന്റെ പരാതിയിൽ പോലീസ് അന്വേഷണത്തിന് പുറമേ എയർഇന്ത്യ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോലിക്കിടെ ജീവനക്കാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ എയർഇന്ത്യ ശക്തമായ നടപടികൾ സ്വീകരിച്ചേക്കുമെന്നാണ് സൂചന. സ്ഥാപനത്തിൽ നടത്തുന്ന ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്തുവന്നാൽ ആരോപണ വിധേയനായ പൈലറ്റിനെതിരെ കർശന നടപടി സ്വീകരിക്കും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications