കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷ വീഴ്ച; എയർഇന്ത്യയുടെയും സ്പൈസ് ജെറ്റിന്റെയും പൈലറ്റുമാർക്ക് സസ്പെൻഷൻ!

Google Oneindia Malayalam News

ദില്ലി: മൂന്ന് പൈലറ്റുമാരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സസ്പെൻറ് ചെയ്തു. സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് നടപടി. എയർ ഇന്ത്യയുടെ ഒരു പൈലറ്റിനെയും സ്പൈസ് ജെറ്റിലെ രണ്ട് പൈലറ്റുമാരെയുമാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്.

<strong> കാർഷിക മേഖല കടന്നു പോകുന്നത് ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ; കര്‍ഷക അവകാശപ്രഖ്യാപന കണ്‍വെന്‍ഷനുമായി ഐക്യജനാധിപത്യ കര്‍ഷക മുന്നണി</strong> കാർഷിക മേഖല കടന്നു പോകുന്നത് ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ; കര്‍ഷക അവകാശപ്രഖ്യാപന കണ്‍വെന്‍ഷനുമായി ഐക്യജനാധിപത്യ കര്‍ഷക മുന്നണി

എയർ ഇന്ത്യുടെ ഒരു കാബിൻ ക്രൂവിലെ അംഗത്തിനെയും സസ്പെന്റ് ചെയ്തെന്നാണ് റിപ്പോർട്ട്. സ്പൈസ് ജെറ്റിലെ രമഠ് പൈലറ്റുമാരുടെയും ലൈസൻസ് ആറ് മാസത്തേക്ക് സസ്പെന്റ് ചെയ്തിരിക്കുകയാണ്. കൊൽക്കത്ത വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ റൺവേ എഡ്ജ് ലൈറ്റുകൾ തകരാറിലായതിനെ തുടർന്നാണ് നടപടി.

Air India

ജൂലൈ 2നാണ് നടപടിക്കാധാരമായ സംഭവം നടന്നത്. ആരതി ഗുണശേഖരൻ, സൗരഭ് ഗുലിയ എന്നിവരാണ് സസ്പെൻഷൻ നേരിടുന്ന പൈലറ്റുമാരെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. റൺവെ ത്രെഷോൾഡിൽ നിന്ന് 1300 അടി താഴേക്ക് വിമാനം സ്പർശിച്ചതായി കണ്ടെത്തി. വിമാനം റൺ‌വേ സെന്റർ‌ലൈനിന്റെ വലതുവശത്തേക്ക് കൂടുതൽ തിരിയുകയും റൺ‌വേ എഡ്ജ് ലൈറ്റുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
English summary
Air India and SpiceJet Pilots suspended for violating safety rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X