കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതവികാരങ്ങളെ വ്രണപ്പെടുത്താനില്ല, മാപ്പപേക്ഷിച്ച് എയര്‍ഇന്ത്യ

വിമാന യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനായി പ്രസിദ്ധീകരിക്കുന്ന ശുഭ യാത്ര മാസികയിലെ ലേഖനത്തിലാണ് തെറ്റ് സംഭവിച്ചത്

  • By Sandra
Google Oneindia Malayalam News

ഭുവനേശ്വര്‍: പുരി ജഗന്നാഥ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച് എയര്‍ ഇന്ത്യ. എയര്‍ഇന്ത്യയുടെ മാസികയില്‍ പ്രസിദ്ദീകരിച്ച മാസികയില്‍ ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ മാംസാഹാരം വിളമ്പുന്നതിനെക്കുറിച്ചുള്ള പരാമര്‍ശത്തിലാണ് എയര്‍ ഇന്ത്യയുടെ മാപ്പപേക്ഷ.

വിമാന യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനായി പ്രസിദ്ധീകരിക്കുന്ന ശുഭ യാത്ര മാസികയിലെ ലേഖനത്തിലാണ് തെറ്റ് സംഭവിച്ചത്. ഒഡീഷയിലെ പല സംഘടനകളും എയര്‍ ഇന്ത്യ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജഗന്നാഥ് സേനാംഗങ്ങള്‍ പ്രതിഷേധവുമായി ശ്രീ മന്ദിറിന് മുമ്പാകെ പ്രകടനം നടത്തിയിരുന്നു. വിവാദമായ മാസിക ഉടന്‍ തന്നെ പിന്‍വലിച്ചതായും ട്വീറ്റില്‍ എയര്‍ ഇന്ത്യ വ്യക്തമാക്കി.

air-india

പ്രതിദിനം ഒരു ലക്ഷത്തോളം പേര്‍ക്ക് അന്നദാനത്തിനായി 500 പാചകക്കാരും 300 സഹായികശളുമാണ് പുരിയിലെ ജഗന്നാഛ ക്ഷേത്രത്തിലുള്ളത്. 285 ഓളം ഇനങ്ങളിലുള്ള സസ്യാഹാരങ്ങളും അത്ര തന്നെ മാംസാഹാരങ്ങളുമാണ് പ്രതിദിനം പുരിയില്‍ വിതരണം ചെയ്യുന്നതെന്നാണ് വിവാദമായ ലേഖനത്തില്‍ പറയുന്നത്.

English summary
Air India apologises for error in subhayathra's article on Puri Jagannath temple. Air India put apology note on Twitter on October 29th.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X