Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ വൈറസ്; എയര്‍ ഇന്ത്യ ക്രൂ അംഗങ്ങളെ 14 ദിവസം വീട്ടില്‍ നീരീക്ഷിക്കും

ദില്ലി: എയര്‍ ഇന്ത്യയുടെ ദില്ലി- വിയന്ന വിമാനത്തിലെ ജീവനക്കാര്‍ക്ക് വീടുകളില്‍ തുടരാന്‍ നിര്‍ദേശം. ഫെബ്രുവരി 25 ന് വിമാനത്തില്‍ യാത്ര ചെയ്ത ദില്ലി സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഫെബ്രുവരി 25 ന് വിയന്ന-ദില്ലി വിമാനത്തിലുണ്ടായിരുന്ന പത്ത് ജീവനക്കാരോട് 14 ദിവസം വീടുകളില്‍ കഴിയാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഈ കാലയളവില്‍, കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ ഉടന്‍ ഡോക്ടര്‍മാരുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 coronavirus123-

ദില്ലിയിലും തെലങ്കാനയിലുമായി രാജ്യത്ത് രണ്ട് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ദില്ലിയില്‍ കൊറോണ സ്ഥിരീകരിച്ച രോഗി അടുത്തിടെ ഇറ്റലിയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. തെലങ്കാനയില്‍ നിന്നുള്ളയാള്‍ ദുബായിലേക്ക് യാത്ര നടത്തിയിരുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരും നിരീക്ഷണത്തിലാണെന്നും മന്ത്രി പറയുന്നു.

ഇറാന്‍, ഇറ്റലി, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്ന് മന്ത്രി ആശ്യപ്പെട്ടു. ഇറാനിലെയും ഇറ്റലിയിലെയും ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ അധികാരികളുമായി ഇന്ത്യ ചര്‍ച്ച നടത്തുകയാണ്. ഇറാനിയന്‍, ചൈനീസ് പൗരന്മാര്‍ക്ക് നല്‍കിയിരുന്ന ഇ വിസകള്‍ മുന്‍കരുതലിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സമീപകാലത്ത് ഇറാനില്‍ നിന്ന് മടങ്ങിയെത്തിയ 1,086 പേരെ നിരീക്ഷിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഇറ്റലിയില്‍ നിന്നും ജയ്പൂരിലെത്തിയ വിനോദ സഞ്ചാരിക്ക് കൊറോണ സ്ഥിരീകരിച്ചതായി രാജസ്ഥാന്‍ ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ഫെബ്രുവരി 29ന് വിനോദസഞ്ചാരികളില്‍ നിന്ന് ശേഖരിച്ച ആദ്യ സാമ്പിള്‍ നെഗറ്റീവ് ഫലമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്നാണ് വീണ്ടും പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ രോഗം ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. റിപ്പോര്‍ട്ടുകളില്‍ വ്യത്യാസമുള്ളതിനാല്‍ പൂനെയിലെ നാഷ്ണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.

Recommended Video

cmsvideo
    Corona Virus Spreads In Gulf Countries | Oneindia Malayalam

    കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്നും കേരളത്തിലെത്തിയ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 3 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പിന്നീട് സുഖം പ്രാപിച്ച ഇവരെ ആശുപത്രിയില്‍ നിന്ന് മടങ്ങുകുയും ചെയ്തിരുന്നു. ചൈനയില്‍ ഡിസംബറോടെ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് ഇതിനോടകം യുഎസ്, ഇറ്റലി, ഇറാന്‍ ഉള്‍പ്പെടെ 60 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+