കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ!!!കേന്ദ്രം സ്വകാര്യ സംരംഭകരെ പ്രീതിപ്പെടുത്തുനെന്ന് കോണ്‍ഗ്രസ് !!!

സർക്കാർ രാജ്യത്തെ പട്ടിക ജാതി പട്ടിക വർഗക്കാരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്നു

  • By Ankitha
Google Oneindia Malayalam News

ദില്ലി: എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്ര നീക്കം സ്വകാര്യ സംരംഭകരെ പ്രിതിപ്പെടുത്താനെന്ന് കോൺഗ്രസ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് കേന്ദ്രത്തിന്റെ നീക്കത്തിനു പിന്നിൽ ഇതല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലെന്ന് കോൺഗ്രസ് നേതാവ് മണിശങ്കറ്‍ അയ്യർ ആരോപിച്ചു.

രാജ്യത്ത് കർഷകർക്ക് ലഭിക്കുന്ന വായ്പയെക്കാൾ കൂടുതൽ ലഭിക്കുന്നത് അദാനിക്കാണെന്നും മണിശങ്കർ ആരോപിച്ചു. രാജ്യത്തിന്റേയും ജനങ്ങളുടേയും നന്മ ലക്ഷ്യമാക്കിയല്ല കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്നും അയ്യർ കുറ്റപ്പെടുത്തി.കൂടാതെ കേന്ദ്രസർക്കാരിന്റെ നീക്കം രാജ്യത്തെ പട്ടിക ജാതി പട്ടിക വർഗക്കാരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്നും കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.പൊതു മേഖലയെ ശക്തിപ്പെടുത്തുന്നതിനു പകരം പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

air india

പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നത്. എയര്‍ഇന്ത്യ പോലെയുള്ള സ്ഥാപനങ്ങള്‍ സ്വാകാര്യ വ്യക്തികളുടെ കൈകളിൽ ആകുന്നതോടെ ന്യൂനപക്ഷ വിഭാഗകാർക്ക് നൽകുന്ന സംവരണം അടക്കമുള്ളവ റദ്ദാക്കുമെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.

English summary
The Congress Party on Thursday said that the Prime Minister Narendra Modi-led Government, by approving the Air India disinvestment, is trying to please the entrepreneurs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X