കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‌കോവിഡ്‌ പൊസിറ്റീവാണെന്നറിഞ്ഞിട്ടും ജീവനക്കാരിയെ കാബിന്‍ ക്രൂവില്‍ ഉള്‍പ്പെടുത്തി എയര്‍ ഇന്ത്യ; ഗുരുതര വീഴ്‌ച്ച

Google Oneindia Malayalam News

ന്യൂ ഡല്‍ഹി: കോവിഡ്‌ റിസള്‍ട്ട്‌ പോസിറ്റീവ്‌ ആണെന്നറിഞ്ഞിട്ടും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ജീവനക്കാരി വിമാനത്തില്‍ ജോലി ചെയ്‌തു. വിമാനം പുറപ്പെടുന്നതിന്‌ ഒരു മണിക്കൂര്‍ മുന്നേ കോവിഡ്‌ പോസിറ്റീവ്‌ റിസള്‍ട്ട്‌ വന്നിട്ടും ജോലിയില്‍ പ്രവേശിക്കുകയായിരുന്നു എന്നാണ്‌ വിവരം. സംഭവം സമ്മതിച്ച എയര്‍ലൈന്‍ സംഭവത്തില്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ്‌ എയര്‍ ഇന്ത്യയുടെ മറുപടി. വിമാനം പുറപ്പെടുന്നതിന്‌ ഒരു മണിക്കൂര്‍ മുന്നേ കോവിഡ്‌ പോസിറ്റീവ്‌ ആണെന്നറിഞ്ഞിട്ടും ജീവനക്കാരിയെ ജോലി ചെയ്യാന്‍ കമ്പനി അനുവദിക്കുകയായിരുന്നു.

നവംബര്‍ 12നാണ്‌ 44കാരിയായ എയര്‍ ഇന്ത്യ ജീവനക്കാരി കോവിഡ്‌ ടെസ്‌റ്റ്‌ നടത്തുന്നത്‌. പിറ്റേ ദിവസം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ നിന്നും വിമാനം പുറപ്പെടുന്നതിന്‌ തൊട്ട്‌ മുന്‍പാണ്‌ ഇവര്‍ക്ക്‌ കോവിഡ്‌ പോസിറ്റീവാണെന്ന ഫലം വന്നത്‌. നവംബര്‍ 13ന്‌ മുഴുവന്‍ സമയവും വിമാനത്തില്‍ ജോലി ചെയ്‌ത യുവതി നവംബര്‍ 14ന്‌ മുതല്‍ ക്വാറന്റൈനില്‍ പോവുകയായിരുന്നു.

air india

സംഭവം നടന്നത്‌ ദില്ലിയില്‍ നിന്നും മധുരയിലേക്ക്‌ പുറപ്പെട്ട വിമാനത്തിലാണ്‌. വിമാനത്തില്‍ കയറാന്‍ കോവിഡ്‌ ടെസ്‌റ്റിന്റെ ആവശ്യമില്ലായിരുന്നു.സംഭവത്തില്‍ അന്വേഷണം നടത്തും. നവംബര്‍ 14മുതല്‍ ജീവനക്കരി ക്വാറന്റൈനില്‍ പ്രവേശിച്ചെന്നും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വകാതാവ്‌ അറിയിച്ചു.
എയര്‍ ഇന്ത്യ അധികൃതര്‍ ജീവക്കാരിയുടെ കോവിഡ്‌ റിപ്പോര്‍ട്ടുകളില്‍ തിരിമറി നടത്തിയന്നും ആരോപണം ഉണ്ട്‌. എയര്‍ കമ്പനിയുടെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ജിവനക്കാരി നവംബര്‍ 12ന്‌ കോവിഡ്‌ ടെസ്‌റ്റിന്‌ വിധേയായതായി രേഖകളില്‍ ഇല്ല.
എയര്‍ ഇന്ത്യാ കമ്പനിയുടെ വീഴ്‌ച്ച സുരക്ഷാ നിയമങ്ങളുടെ ലംഘനമാണെന്നാണ്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നത്‌. കോവിഡ്‌ പ്രൊട്ടോക്കോള്‍ ലംഘനം നടത്തിയതിന്റെ മുഴുവന്‍ ഉത്തരാവിദിത്തവും കമ്പനിക്കാണെന്നും സംഭവത്തില്‍ വിശദമായ അന്വഷണം നടത്തണമെന്നും വ്യോമയാന വിദഗ്‌ധനായ വിപുല്‍ സക്‌സേന ആവശ്യപ്പെട്ടു.

English summary
covid 19, corona virus,Air india express crew member, tested positive,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X