പ്രവാസികള്‍ക്ക് തിരിച്ചടി: സൗജന്യ ലഘുഭക്ഷണ കിറ്റ് നിർത്തലാക്കി എയർ ഇന്ത്യ എക്സ്പ്രസ്;ഇനി പണം നല്‍കണം
തിരുവനന്തപുരം: യാത്രക്കാർക്ക് നല്‍കിയിരുന്ന സൗജന്യ ലഘുഭക്ഷണ കിറ്റ് നിർത്തലാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ലഘുഭക്ഷണം ആവശ്യമുള്ളവർ ഇനിമുതല്‍ പണം നല്‍കി വാങ്ങണമെന്നാണ് പുതിയ നിർദേശം. കമ്പനിയുടെ പുതിയ തീരുമാനം പ്രവാസികളുള്‍പ്പെടേയുള്ളവർക്ക് തിരിച്ചടിയാകും. എയർ ഇന്ത്യ എക്സ്പ്രസ് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം വരുമാനം വർദ്ധിപ്പിക്കുന്നതിനായി നടത്തുന്ന പദ്ധതിയുടെ ഭാഗമാണ് പുതിയ തീരുമാനം.
പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ യാത്ര ഒരുക്കുകയെന്ന ലക്ഷ്യത്തോടെ സൗജന്യ ഭക്ഷണമുള്‍പ്പെടെ നൽകിയാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് ഇതുവരെ സർവീസ് നടത്തി വന്നിരുന്നത്. കമ്പനിയുടെ തുടക്കം മുതല്‍ ഈ സേവനം ലഭ്യമാണ്. ചിലവ് കുറയ്ക്കലിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും നൽകി വന്ന ഇളവുകളും നേരത്തെ എയർ ഇന്ത്യ വെട്ടികുറച്ചിരുന്നു. ഇളവുകള്‍ 50 ശതമാനത്തില്‍ നിന്നും 25 ശതമാനമായിട്ടാണ് വെട്ടിക്കുറച്ചത്. ഇതിന് പിന്നാലെയാണ് സൗജന്യമായി നൽകി വരുന്ന ഭക്ഷണവും നിർത്തലാക്കുന്നത്.

ഇന്ന് മുതല്‍ സൗജന്യ ഭക്ഷണ കിറ്റ് വിതരണം ചെയ്യേണ്ടതില്ലെന്നാണ് എയർ ഇന്ത്യ സിഇഒയുടെ നിർദേശം. ആവശ്യമുള്ളവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഭക്ഷണം ഓണ്‍ ലൈൻ വഴി തെരഞ്ഞെടുത്ത് പണമടയ്ക്കാം. അല്ലെങ്കിൽ വിമാനത്തിനുള്ളിൽ നിന്ന് പണം നൽകിയാലും ഭക്ഷണം ലഭിക്കും. അതേസമയം, വിമാനത്തിലെ മൂന്ന് നേരത്തെ ഭക്ഷണക്രമീകരണത്തിൽ എയർ ഇന്ത്യ വലിയ തോതില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
പുതുതായി നിരവധി വിഭവങ്ങളാണ് എയർ ഇന്ത്യ ഭക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചൂടേറിയ ഭക്ഷണങ്ങളും ലഘു വിഭവങ്ങളും അടങ്ങിയ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ ലഭ്യമാക്കാനായി ഇന്‍ ഫ്‌ളൈറ്റ് ഡൈനിങ് ബ്രാന്‍ഡ് ഗൗര്‍മെയറിനെ ഉള്‍പ്പെടുത്താനും എയർ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ആകാശത്തില്‍ 36,000 അടി ഉയരത്തില്‍ പോലും ചൂടുളള ഭക്ഷണം ലഭ്യമാക്കുന്ന ഗൗര്‍മയറിന്റെ സേവനങ്ങള്‍ ആസ്വദിക്കുന്നതിനായി എല്ലാവരേയും എയർ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഏഷ്യ മാനേജിങ് ഡയറക്ടര്‍ അലോക് സിങ് പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്‍കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്‍കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications