Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് അം​ഗീകരിക്കാൻ കഴിയില്ല'; 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർഇന്ത്യ എക്സ്പ്രസ്

ന്യൂഡൽഹി: മുന്നറിയിപ്പില്ലാതെ കൂട്ടത്തോടെ അവധിയെടുത്ത 30 കാബിൻ ക്രൂ അം​ഗങ്ങളെ എയർ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടു. മുൻകൂട്ടി അറിയിക്കാതെ ജോലിയിൽ നിന്ന് വിട്ടുനിന്നത് അം​ഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ജീവനക്കാരെ പിരിച്ച് വിട്ടത്. ഇന്നലെ രാത്രി തന്നെ 30 ജീവനക്കാരെ പിരിച്ച് വിട്ടുകൊണ്ടുള്ള നോട്ടീസ് ഇ മെയിൽ മുഖേന അയച്ചതായി കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.

കൂട്ട സിക്ക് ലീവ് ബാധകമായ നിയമങ്ങളുടെ ലംഘനം മാത്രമല്ല, എയർ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ് എംപ്ലോയീസ് സർവീസ് റൂൾസ് ലംഘനമാണെന്നും നോട്ടീസിൽ പറയുന്നു. ധാരാളം വിമാനങ്ങൾ റദ്ദാക്കേണ്ടിവന്നു, അതുവഴി മുഴുവൻ ഷെഡ്യൂളും തടസ്സപ്പെട്ടു, ഇത് ഞങ്ങളുടെ ബഹുമാനപ്പെട്ട യാത്രക്കാർക്ക് വളരെയധികം അസൗകര്യമുണ്ടാക്കുന്നു" എന്ന് എയർലൈൻ പറഞ്ഞു.

airindia

ചൊവ്വാഴ്ച രാത്രി മുതലാണ് മുൻകൂട്ടി അറിയിക്കാതെ ജീവനക്കാർ ജോലിയിൽ നിന്ന് വിട്ടുനിന്നത്. മുൻകൂട്ടി നോട്ടീസ് നൽകാതെ മെഡിക്കൽ ലീവ് എടുത്താണ് ജീവനക്കാർ പ്രതിഷേധിച്ചത്. ടാറ്റ ​ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ എക്സ്പ്രസിലെ പരിഷ്ക്കരണ നടപടികളുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം ജീവനക്കാർ കൂട്ടത്തോടെ അവധി എടുത്തതിന് പിന്നാലെ നൂറ് കണക്കിന് സർവീസുകൾ റദ്ദാക്കേണ്ടി വന്നു. 15000 ൽ അധികം യാത്രക്കാരെ ബാധിക്കുകയും ചെയ്തു.

ജീവനക്കാർ സുഖമില്ലെന്ന് വിമാനം ഷെഡ്യൂൾ ചെയ്ത ശേഷമാണ് അറിയിച്ചതെന്നും പിന്നീട് മറ്റ് കാബിൻ ക്രൂ അം​ഗങ്ങളും ഡ്യൂക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മനസ്സിലായെന്നനും ഇത് വ്യക്തമായും മുൻകൂട്ടി പദ്ധതിയിട്ട് ന്യായമായ കാരണങ്ങളില്ലാതെ ജോലിയിൽ നിന്നുള്ള വിട്ടുനിൽക്കലാണെന്നും നോട്ടീസിൽ പറയുന്നു.

ക്യാബിൻ ക്രൂ അംഗങ്ങളുടെ സേവനങ്ങൾ അവസാനിപ്പിച്ചതിനാൽ ആ ജീവനക്കാരെ മേലിൽ ഒരു ജീവനക്കാരനായി കണക്കാക്കില്ലെന്നും ആ ജീവനക്കാർക്ക് ഇനി ഔദ്യോഗിക മെയിലുകളിലേക്കും സെർവറുകളിലേക്കും മറ്റ് ആശയവിനിമയങ്ങളിലേക്കും ആക്‌സസ് ഉണ്ടായിരിക്കില്ലെന്നും അവർക്കും അവരുടെ നിങ്ങളുടെ ആശ്രിതർക്കും കമ്പനി നൽകുന്ന ഏതെങ്കിലും ജീവനക്കാരുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്നും എയർലൈൻ അറിയിച്ചു.

ക്യാബിൻ ക്രൂ പ്രതിസന്ധിയുടെ ഫലമായി മെയ് 13 വരെ വിമാന സർവീസുകൾ വെട്ടിക്കുറച്ചതായി എയർ ഇന്ത്യ എക്‌സ്‌പ്രസ് സി ഇ ഒ അലോക് സിംഗ് പറഞ്ഞു. അതേ സമയം തന്നെ റീജണൽ ലേബർ കമ്മീഷണർ അശോക് പെരുമല്ല എയർലൈൻ മാനേജ്‌മെൻ്റിനെയും പ്രതിഷേധിക്കുന്ന ജീവനക്കാരെയും ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ദില്ലിയിൽ ഒരു മീറ്റിംഗിലേക്ക് വിളിച്ചതായാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+