കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭീതി: ചൈനീസ് യാത്രക്കാരന്‍ ഛര്‍ദ്ദിച്ചതോടെ എയര്‍ ഇന്ത്യ വിമാനം വൈകി

  • By S Swetha
Google Oneindia Malayalam News

പൂനെ: കൊറോണ വൈറസ് രാജ്യത്തെ ജനങ്ങളെ എത്രത്തോളം ഭീതിയിലാക്കിയിരിക്കുന്നുവെന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഉണ്ടായ സംഭവം. ദില്ലിയില്‍ നിന്നും പൂനെയിലേക്കുള്ള വിമാനത്തില്‍ ചൈനീസ് യാത്രക്കാരന്‍ ഛര്‍ദ്ദിച്ചതോടെയാണ് കാര്യങ്ങള്‍ പൊല്ലാപ്പിലായത്. യാത്രക്കാരന്‍ ഛര്‍ദ്ദിച്ചതോടെ സഹയാത്രികര്‍ പരിഭ്രാന്തരായി. ആരോഗ്യസ്ഥിതി മോശമായ യാത്രക്കാരനെ തിരിച്ചിറക്കിയാണ് വിമാനം പുറപ്പെട്ടത്. ഇതോടെ ദില്ലിയിലേക്ക് മടങ്ങാനിരുന്ന വിമാനം നാല് മണിക്കൂറിലധികം വൈകി.

സവാള വില താഴേക്ക്; കയറ്റുമതി നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ കര്‍ഷകര്‍സവാള വില താഴേക്ക്; കയറ്റുമതി നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ കര്‍ഷകര്‍

ചൈനീസ് യാത്രക്കാരനെ തിരിച്ചിറക്കുകയും പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സാമ്പിളുകള്‍ പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വൈറസ് ഭീതി കാരണം യാത്രക്കാരും വിമാന ജീവനക്കാരും ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്തരത്തിലൊരു നടപടി. ഇതോടെ രാവിലെ 7.40ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം എഐ852 ഉച്ചയ്ക്ക് 12.11നാണ് ദില്ലിയിലേക്ക് പുറപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

air-india-100

അതേസമയം, ചൈനീസ് യാത്രക്കാരന്‍ നിരീക്ഷണത്തിലാണെന്ന് പൂനെയിലെ നായിഡു ആശുപത്രിയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അദ്ദേഹം അടുത്ത കാലത്ത് യാത്ര ചെയ്തത് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കുകയാണെന്നും ആരോഗ്യ വകുപ്പ് കൂട്ടിച്ചേര്‍ത്തു. സാമ്പിളുകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനീസ് യാത്രക്കാരന് കൊറോണ വൈറസുണ്ടെന്ന ആശങ്കയെ തുടര്‍ന്ന് പൂനെയില്‍ നിന്നും ദില്ലിയിലേക്കുള്ള വിമാനം മണിക്കൂറുകളോളം വൈകിയതായി സിഐഎസ്എഫ് ഉദ്യോഗസ്ഥനും പറയുന്നു.

കൊറോണ വൈറസ് വ്യാപകമായി പടര്‍ന്നുപിടിച്ചതോടെ ലോകമെമ്പാടുമുള്ള നിരവധി വിമാനക്കമ്പനികള്‍ ചൈനയിലേക്കുള്ള സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുകയാണ്. ചൈനയ്ക്ക് പുറമേ ജപ്പാനിലും ഹോങ്കോങ്ങിലും വൈഫറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് കൊറോണ വൈറസ് കേസുകളും കേരളത്തിലാണ്. ചൈനയില്‍ നിന്നുമെത്തുന്നവരെ ദില്ലി, പൂനെ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ ആശുപത്രികളിലെ പരിശോധയ്ക്ക് ശേഷമാണ് പുറത്തേക്ക് വിടുന്നത്.

English summary
Air India flight delayed after Chinese passenger vomits onboard
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X