120 യാത്രക്കാരുമായി പോയ എയര്‍ഇന്ത്യ വിമാനത്തില്‍ പുക, പൈലറ്റിന്‍റെ ധൈര്യം രക്ഷയായി
മുംബൈ: ഹൈദരാബാദില്‍ നിന്നും മുംബൈയിലേയ്ക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനില്‍ പുക. വിമാനത്തില്‍ പുക പിടിച്ചതായി സംശയം തോന്നിയ പൈലറ്റ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി.
വിമാനത്തില്‍ ഉണ്ടായിരുന്ന 120 യാത്രക്കാരേയും ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. എയര്‍ഇന്ത്യയുടെ എഐ160 എന്ന യാത്ര വിമാനമാണ് പുക പിടിച്ചതിനെത്തുടര്‍ന്ന് നിലത്തിറക്കിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

120യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എഞ്ചിനില്‍ പുക പിടിച്ചുവെന്ന് പൈലറ്റ് സംശയിച്ചതിനാലാണ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
ഇക്കാര്യം പരിശോധിച്ച് വരികയാണ്. വിമാനത്തിന്റെ ടയര്‍ പൊട്ടിയതാണെന്ന വാദം അധികൃതര്‍ തള്ളിക്കളഞ്ഞു. അടിയന്തര ലാന്‍ഡിംഗിലേയ്ക്ക് നയിച്ച സാഹചര്യങ്ങളെപ്പറ്റി കൂടുതല്‍ അന്വേഷിയ്ക്കുമെന്നും എയര്‍ ഇന്ത്യ അറയിച്ചു.


Click it and Unblock the Notifications