കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോംബ് ഭീഷണി; ലണ്ടിനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി

  • By
Google Oneindia Malayalam News

ലണ്ടന്‍: മുംബൈയില്‍ നിന്ന് അമേരിക്കയിലെ ന്യൂജേഴ്സിയിലെ നൊവാര്‍ക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ലണ്ടനില്‍ ഇറക്കി. എയര്‍ ഇന്ത്യ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ മിനിറ്റുകള്‍ക്കം ട്വീറ്റ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നിന്നും ഡിലീറ്റ് ചെയ്തു.

 airindia

<strong>രാജ്യമൊട്ടുക്കെ ഓപ്പറേഷന്‍ താമര, മറ്റൊരു രാജ്യസഭ എംപിയും ബിജെപിയില്‍</strong>രാജ്യമൊട്ടുക്കെ ഓപ്പറേഷന്‍ താമര, മറ്റൊരു രാജ്യസഭ എംപിയും ബിജെപിയില്‍

എഐ 191 മുംബൈ-നെവാര്‍ക്ക് ഫ്ളൈറ്റ് ആണ് ലണ്ടില്‍ സ്റ്റാന്‍സ്റ്റെഡ് എയര്‍പോര്‍ട്ടില്‍ ഇറക്കിയത്. രാവിലെ 10.15 ഓടെയാണ് വിമാനം താഴെയിറക്കിയത്. ലാന്‍ഡ് ചെയ്ത വിമാനം സുരക്ഷാ പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണെന്ന് സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ വിമാനത്താവളത്തിലെ റെണ്‍ലേ തുറന്ന് കൊടുത്തിട്ടുണ്ടെന്നും അധിതൃതര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

<strong>കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ആംആദ്മിയില്‍ ചേര്‍ന്നു, ദില്ലിയില്‍ കനത്ത തിരിച്ചടി</strong>കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ആംആദ്മിയില്‍ ചേര്‍ന്നു, ദില്ലിയില്‍ കനത്ത തിരിച്ചടി

ബ്രിട്ടീഷ് വ്യോമസേനയുടെ രണ്ട് യുദ്ധ വിമാനങ്ങള്‍ എയര്‍ ഇന്ത്യ വിമാനത്തെ പിന്തുടര്‍ന്നിരുന്നുവെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് ടൈഫൂണ്‍ എയര്‍ക്രാഫ്റ്റുകളാണ് എയര്‍ ഇന്ത്യ വിമാനത്തിന് അകമ്പടിയേകിയത് എന്നാണ് മന്ത്രാലയം അറിയിച്ചത്.അതേസമയം എയര്‍ ഇന്ത്യ ട്വീറ്റ് ഡിലീറ്റ് ചെയ്തതിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല. വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടെന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.

<strong>തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ ഏറും! 4 ല്‍ തുടങ്ങി 17 ല്‍ ലക്ഷ്യം, ബിജെപിയുടെ പ്ലാന്‍</strong>തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ ഏറും! 4 ല്‍ തുടങ്ങി 17 ല്‍ ലക്ഷ്യം, ബിജെപിയുടെ പ്ലാന്‍

English summary
Air India flight landed in london following bomb threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X