Get Updates
Get notified of breaking news, exclusive insights, and must-see stories!

എസി പണിഞ്ഞു!! വെന്തുരുകി, ശ്വാസംമുട്ടി 168 യാത്രക്കാർ!! എയർ ഇന്ത്യയിലെ നരക യാത്ര വൈറൽ!!

168 യാത്രക്കാരുമായി പോയ എയർഇന്ത്യ 880 വിമാനത്തിന്റെ എസി സംവിധാനം തകരാറിലായതോടെയാണ് യാത്രക്കാർ ദുരിതത്തിലായത്.

ദില്ലി: എയർ ഇന്ത്യ എപ്പോഴും യാത്രക്കാർക്ക് പണി നൽകിയിട്ടേയുള്ളൂ. എന്നാൽ ഇത്തരത്തിലൊരു പണി നൽകുന്നത് ആദ്യമായിട്ടാണ്. പണി മറ്റൊന്നുമല്ല. എസി ഇല്ലാതെ ശ്വാസം മുട്ടി നരക യാത്ര. ഈ യാത്ര ഫ്ലൈറ്റിലുണ്ടായിരുന്നവരാരും തന്നെ മറക്കുകയുമില്ല. ബഗ്ദോഗ്രയിൽ നിന്ന് ദില്ലിയിലേക്ക് പോയ വിമാനമായിരുന്നു യാത്രക്കാർക്ക് ഇത്തരത്തിൽ എട്ടിന്റെ പണി കൊടുത്തത്.

168 യാത്രക്കാരുമായി പോയ എയർഇന്ത്യ 880 വിമാനത്തിന്റെ എസി സംവിധാനം തകരാറിലായതോടെയാണ് യാത്രക്കാർ ദുരിതത്തിലായത്. ചൂട് സഹിക്കാൻ കഴിയാതെ പലരും പേപ്പറും മറ്റും ഉപയോഗിച്ച് വീശാൻ തുടങ്ങി. ഒടുവിൽ ശ്വാസം മുട്ടൽ അനുഭവിച്ചതോടെ പലരും ഓക്സിജൻ മാസ്ക് ഉപയോഗിച്ചു.

air india

എന്നാൽ ഇതും പ്രവർത്തന രഹിതമായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട യാത്രക്കാർ വിമാനത്തിലെ ജീവനക്കാരോട് തട്ടിക്കയറി. ഉടൻ ശരിയാക്കാമെന്ന് അറിയിച്ചെങ്കിലും ഒന്നും ശരിയായില്ല.സംഭവത്തെ കുറിച്ച് യാത്രക്കാർ പരാതി നൽകി.

വിമാനം പറന്നുയർന്ന് മിനിട്ടുകൾക്കുള്ളിൽ എസി പ്രവർത്തന രഹിതമാവുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് എയർഇന്ത്യ അധികൃതർ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+