കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്?

Google Oneindia Malayalam News

ദില്ലി: അപകടത്തില്‍പ്പെട്ട മലേഷ്യന്‍ വിമാനമായ എം എച്ച് 17ന് പിന്നാലെ എയര്‍ ഇന്ത്യയുടെ വിമാനവും ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ട്. 113 യാത്രക്കാരാണ് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ഉണ്ടായിരുന്നത്. ബര്‍മിംഗ്ഹാമില്‍ നിന്നും ദില്ലിയിലേക്ക് വരികയായിരുന്നു എയര്‍ ഇന്ത്യയുടെ എ 113 വിമാനം. കോപ്പന്‍ഹേഗനില്‍ നിന്നും നാട്ടിലേക്ക് വരികയായിരുന്ന ഒരു സിംഗപ്പൂര്‍ വിമാനവും സമീപത്ത് തന്നെ ഉണ്ടായിരുന്നു.

മലേഷ്യന്‍ വിമാനമായ എം എച്ച് 17ന് 40 നും 80 നും ഇടയില്‍ കിലോമീറ്റര്‍ ദൂരത്തിലായിരുന്നു ഈ രണ്ട് വിമാനങ്ങളും. വിമാനത്തിന്റെ വേഗത നോക്കിയാല്‍ ഈ ദൂരം വെറും അഞ്ച് മിനുട്ട് സമയം കൊണ്ട് മറികടക്കാവുന്നതേയുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. എയര്‍ ഇന്ത്യയുടെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും വിമാനങ്ങള്‍ ദുരന്തത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

plane-crash2

സംഘര്‍ഷബാധിത പ്രദേശമായ ഉക്രൈന്‍ അതിര്‍ത്തി ഒഴിവാക്കി പറക്കാനായിരുന്നു എയര്‍ ഇന്ത്യയുടെ തീരുമാനം എന്ന് പിന്നീട് വക്താവ് അറിയിച്ചു. ഈ പാത സുരക്ഷിതമല്ലെന്ന് വിമാന ഏജന്‍സികള്‍ക്ക് നേരത്തെ മുന്നറിയിപ്പുകള്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍ പടിഞ്ഞാറന്‍ യൂറോപ്പിനും തെക്കുകിഴക്കന്‍ ഏഷ്യയ്ക്കും ഇടയിലുള്ള നേര്‍പാതയായതിനാല്‍ അപകടം ഉണ്ടായിട്ടും ഈ പാത ഉപയോഗിച്ചുവരികയായിരുന്നു.

33000 അടി ഉയരത്തില്‍ എത്തിയാല്‍ പിന്നെ നിലത്തുനിന്നും ആക്രമണങ്ങളൊന്നും ഏശില്ലെന്ന് പൈലറ്റുമാര്‍ കരുതിയിരുന്നു എന്നും മലേഷ്യന്‍ വിമാനം തകര്‍ന്നതിലൂടെ ഈ വിശ്വാസമാണ് ഇല്ലാതായത് എന്നും പറയപ്പെടുന്നു. ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് പൈലറ്റുമാര്‍ കൂടുതല്‍ പ്രയാസപ്പെട്ടിരുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ പൊതുവേ അപകടരഹിതമാണ് എന്നാണ് വിലയിരുത്തല്‍.

English summary
Report says Air India flight with 126 on board was right behind MH 17
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X