ടിക്കറ്റ് നിരക്കില്‍ വന്‍ കിഴിവുമായി എയര്‍ ഇന്ത്യ!!; മറ്റാരും നല്‍കാത്ത ഓഫറെന്ന് വിമാനക്കമ്പനി
ന്യൂദല്‍ഹി: വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. മുതിര്‍ന്ന പൗരന്മാര്ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആണ് ഈ ആനുകൂല്യം ലഭിക്കുക. നിലവിലെ ടിക്കറ്റ് നിരക്ക് 50 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കിയാണ് എയര്‍ ഇന്ത്യ കുറച്ചിരിക്കുന്നത്. വിപണിയിലെ സാഹചര്യം കണക്കിലെടുത്താണ് ഇളവുകള്‍ വരുത്തുന്നത് എന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.
മൊത്തത്തിലുള്ള വിപണി സാഹചര്യവും ചലനവും കണക്കിലെടുത്ത്, ഞങ്ങളുടെ നിരക്കുകള്‍ യുക്തിസഹമാക്കി കുറക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, എന്നാണ് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചത്. അതേസമയം മുതിര്‍ന്ന പൗരന്മാര്ക്കും വിദ്യാര്‍ഥികള്‍ക്കും ഒഴികെ മറ്റ് വിഭാഗത്തിലുള്ള യാത്രക്കാര്‍ക്കുള്ള ഇളവുകളില്‍ മാറ്റമില്ല.

സായുധ സേനാംഗങ്ങള്‍, അര്‍ജുന അവാര്‍ഡ് ജേതാക്കള്‍, ഗാലന്‍ട്രി അവാര്‍ഡ് ലഭിച്ചവര്‍, കാന്‍സര്‍ രോഗികള്‍, അന്ധരായ ആളുകള്‍ എന്നിവര്‍ക്ക് എയര്‍ ഇന്ത്യ നിലവില്‍ ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റ് എയര്‍ലൈനുകളെ അപേക്ഷിച്ച് എയര്‍ ഇന്ത്യയിലെ ഇളവ് ഇരട്ടിയാണ് എന്നും എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ സായുധ സേനയിലെ സജീവ സൈനിക ഉദ്യോഗസ്ഥര്‍ക്കും അവരുടെ സ്വന്തം ചെലവില്‍ യാത്ര ചെയ്യുന്ന അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇളവിന് അര്‍ഹതയുണ്ടെന്ന് എയര്‍ലൈന്‍ അറിയിച്ചു. ഇതില്‍ ഭാര്യാഭര്ത്താക്കന്മാര്, ആശ്രിതരായ കുട്ടികള്‍, 2 നും 26 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍, ആശ്രിതരായ മാതാപിതാക്കളും ഉള്‍പ്പെടുന്നു.

ക്യാന്‍സര്‍ രോഗികള്‍ക്കും അടിസ്ഥാന നിരക്കില്‍ 50 ശതമാനം ഇളവാണ് എയര്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയില്‍ താമസിക്കുന്നവരും ക്യാന്‍സര്‍ ബാധിച്ചവരും മെഡിക്കല്‍ ചെക്കപ്പിനും ചികിത്സയ്ക്കുമായി യാത്ര ചെയ്യുന്നവര്‍ക്കും മാത്രമേ ഈ ഇളവ് ബാധകമാകൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

ക്യാന്‍സര്‍ ആശുപത്രിയും കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥിതി ചെയ്യുന്ന താമസ സ്ഥലത്തിനും ചികിത്സ സ്ഥലത്തിനുമിടയില്‍ യാത്രയ്ക്ക് അനുമതിയുണ്ട്. ഇന്ത്യയ്ക്കകത്തും ഇന്ത്യ-നേപ്പാള്‍ മേഖലകളിലും യാത്ര അനുവദിക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications