എയര്‍ ഇന്ത്യ യാത്ര ചെലവ് കൂടും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചു, നാളെ മുതല്‍ പുതിയ നിരക്ക്

ഇന്‍ഡിഗോ ആഭ്യന്തര-വിദേശ യാത്രകള്‍ക്കുള്ള വിമാന ഇന്ധന സര്‍ച്ചാര്‍ജ് വര്‍ധിപ്പിച്ച പിന്നാലെ എയര്‍ ഇന്ത്യയും നിരക്ക് കൂട്ടി. വിമാന ഇന്ധനമായ എടിഎഫിന് വില കൂടിയ സാഹചര്യത്തിലാണിത്. ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന സര്‍ച്ചാര്‍ജ് കൂടി ചേരുന്നതിനാല്‍ യാത്രക്കാര്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഒക്ടോബര്‍ ഒമ്പത് മുതല്‍ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചു എന്നാണ് പുതിയ വാര്‍ത്ത.

യാത്രാ ദൂരത്തിന് അനുസരിച്ച് ഇന്ധന സര്‍ചാര്‍ജില്‍ മാറ്റമുണ്ടാകും. ആഭ്യന്തര യാത്രയ്ക്കുള്ള സര്‍ച്ചാര്‍ജ് 400 രൂപയ്ക്കും 1200 രൂപയ്ക്കും ഇടയിലായിരിക്കും. 500 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് ഇന്ധന സര്‍ച്ചാര്‍ജ് 400 രൂപയാകും. 1000 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 600 രൂപയാകും ഇന്ധന സര്‍ച്ചാര്‍ജ്. 1500 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 850 രൂപയും 2000 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 1200 രൂപയുമാകും.

air india fuel surcharge hike ticket cost rise-

അതേസമയം, ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യയിലേക്ക് 55 ഡോളര്‍ ആയിരിക്കും ഇന്ധന സര്‍ച്ചാര്‍ജ്. യൂറോപ്പിലേക്ക് 135 ഡോളര്‍, ഓസ്‌ട്രേലിയയിലേക്ക് 210 ഡോളര്‍, വടക്കന്‍ അമേരിക്കയിലേക്ക് 215 ഡോളര്‍ എന്നിങ്ങനെയാണ് പുതിയ നിരക്ക്. ഇന്‍ഡിഗോ വിമാന കമ്പനിയും സമാനമായ തീരുമാനം കഴിഞ്ഞ ദിവസം എടുത്തിരുന്നു. ഇന്ധന സര്‍ച്ചാര്‍ജ് കൂടുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ മാറ്റം വരും.

റിയാദിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി

സൗദി അറേബ്യയും ഹൂതികളും യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റിയാദിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ശനിയാഴ്ച വരെ ഇരുഭാഗത്തേക്കുമുള്ള വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. സൗദി അറേബ്യയുടെ ആകാശത്തുകൂടെ പോകുന്ന വിമാനങ്ങള്‍ ആക്രമിക്കുമെന്ന് ഹൂതികള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തീരുമാനം.

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്ന് (വ്യാഴം) പുറപ്പെടേണ്ട ആകാശ എയറിന്റെ റിയാദ് വിമാനം റദ്ദാക്കി. വൈകീട്ട് 7.55ന് പുറപ്പെടേണ്ടതായിരുന്നു ഈ വിമാനം. കൂടാതെ രാത്രി 9.40ന് പുറപ്പെടേണ്ട സൗദിയ വിമാനവും റദ്ദാക്കി. റിയാദിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ വിമാന കമ്പനി ഓഫീസുമായോ ട്രാവല്‍ ഏജന്റുമാരുമായോ ബന്ധപ്പെട്ട് യാത്രയുടെ കാര്യത്തില്‍ ഉറപ്പ് വരുത്തണം.

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. കൂടാതെ അബഹ വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. രണ്ടിനെയും ഇന്ത്യ ശക്തമായി അപലപിച്ചു. സിവിലിയന്‍ കേന്ദ്രങ്ങളെ ആക്രമിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma