യുദ്ധഭീതി: 24 മണിക്കൂര്‍ വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ: വിമാനയാത്രക്കാര്‍ അറിയേണ്ടത്
തിരുവനന്തപുരം: അമേരിക്കന്‍ പിന്തുണയോടെ ഇസ്രായേല്‍ ഇറാനില്‍ ആക്രമണം ആരംഭിച്ചതോടെ ഗള്‍ഫ് മേഖല അതീവ ജാഗ്രതയില്‍. ഇറാന് പ്രത്യാക്രമണം നടത്തിയതോടെ യുദ്ധഭീതിയിലാണ് ലോകം. ഇതിന്റെ ഫലമായി ഗള്‍ഫ് പ്രവാസികളാണ് ഏറ്റവും വലിയ ദുരിതം നേരിടുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഗള്‍ഫ് രാജ്യങ്ങള്‍ ആകാശപാതകള്‍ അടച്ചു. ഇതോടെ പ്രവാസികള്‍ യാത്രയ്ക്കായി വലിയ ദുരിതം നേരിടേണ്ടി വരും. ആക്രമണ ഭീഷണി നേരിടുന്ന ദുബായ്, ഷാര്‍ജ, ദോഹ, അബുദാബി എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.
കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഗള്‍ഫിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുമുള്ള വിമാനങ്ങള്‍ റദ്ദാക്കി. അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കായി തിരുവനന്തപുരം വിമാനത്താവള അതോറിറ്റി പ്രത്യേക ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇതുകൂടാതെ നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ ഇസ്രായേലിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചു.

ഡല്‍ഹിയില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം വ്യോമപാത അടച്ചതിനെത്തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചുവിട്ടു. കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ജിദ്ദയിലേക്ക് പുറപ്പെടേണ്ട ആകാശ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്‍ഡിഗോ കൊച്ചി-ദുബായ്, കൊച്ചി-റാസല്‍ഖൈമ, വിമാനം റദ്ദാക്കി. ഇന്ന് അര്‍ധരാത്രി വരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നുവെന്നാണ് വിമാനക്കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. കണ്ണൂരില്‍ നിന്നു ദോഹ, ഫുജൈറ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും റദ്ദാക്കി. എയര്‍ ഇന്ത്യ ഇന്ന് അഞ്ചു മണിക്ക് പുറപ്പെടുവിച്ച പാസഞ്ചര്‍ അഡൈ്വസറി പ്രകാരം 24 മണിക്കൂര്‍ നേരത്തേക്കാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. വിമാനങ്ങള്‍ റദ്ദാക്കിയ വിവരം അറിയാതെ കേരളത്തിലെ എല്ലാ വിമാനത്താവങ്ങളിലും നിരവധി യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. റദ്ദാക്കിയ വിമാനങ്ങള്‍ക്കു പകരം റീ-ഷെഡ്യൂള്‍ ചെയ്യുമെന്നാണ് വിമാനക്കമ്പനികള്‍ അറിയിക്കുന്നത്.
യാത്രക്കാര്‍ക്കുള്ള മുന്നറിയിപ്പ്
വ്യോമപാതകളിലെ നിയന്ത്രണങ്ങള്‍ കാരണം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വൈകാനോ വഴിതിരിച്ചുവിടാനോ സാധ്യതയുണ്ട്. അതിനാല്‍, യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുന്‍പ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എയര്‍ലൈനുകള്‍ വ്യക്തമാക്കി.
നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്
പശ്ചിമേഷ്യയിലെ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നോര്‍ക്ക അടിയന്തര ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു. ഗള്‍ഫ് മേഖലയിലുള്ള മലയാളികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കുമായി ഹെല്‍പ്പ് ഡെസ്കിനെ സമീപിക്കാവുന്നതാണ്. ഫോണ്‍: +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍ സൗകര്യം).
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications