Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹായിക്കണം, അല്ലെങ്കില്‍ സര്‍വീസ് നിര്‍ത്തും; എയര്‍ ഇന്ത്യ, ഇന്‍ഡിഗോ സര്‍ക്കാരിന് മുന്നില്‍, ആശങ്ക

ഇന്ത്യന്‍ വ്യോമയാന രംഗം കടുത്ത വെല്ലുവിളി നേരിടുന്നു എന്ന് വിമാന കമ്പനികള്‍. പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട സാഹചര്യത്തിലേക്കാണ് പോകുന്നത് എന്ന് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പെയ്‌സ് ജെറ്റ് എന്നീ വിമാന കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചു. സാമ്പത്തിക സഹായം വേണമെന്നും വിമാന ഇന്ധന വില കുറയ്ക്കണമെന്നും മൂന്ന് കമ്പനികളും സര്‍ക്കാരിനോട് ആഭ്യര്‍ഥിച്ചു.

 സ്വര്‍ണവില കുത്തനെ താഴോട്ട്; ആഭരണം വാങ്ങാന്‍ നല്ല അവസരം, ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു
സ്വര്‍ണവില കുത്തനെ താഴോട്ട്; ആഭരണം വാങ്ങാന്‍ നല്ല അവസരം, ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു

പശ്ചിമേഷ്യയിലെ യുദ്ധം കാരണം ഇന്ധന വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. സര്‍വീസുകള്‍ റദ്ദാക്കേണ്ടിയും വഴി തിരിച്ചുവിടേണ്ടിയും വന്നു. ഇതെല്ലാം ചെലവ് വര്‍ധിപ്പിക്കുകയാണ് ചെയ്തത്. വിമാന ഇന്ധനത്തിന് ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിരക്ക് സഹിക്കാവുന്നതിലും അപ്പുറമാണെന്നും കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചു.

airindia indigo stop operation-

ദീര്‍ഘദൂര വിമാന സര്‍വീസ് നടത്തുന്ന കമ്പനികളാണ് പെട്ടുപോയത്. പശ്ചിമേഷ്യയിലെ ആകാശ നിയന്ത്രണം ചെലവ് കുത്തനെ വര്‍ധിപ്പിച്ചു. പല യാത്രകള്‍ക്കും വളഞ്ഞ വഴി തിരഞ്ഞെടുക്കേണ്ടി വന്നു. ഇത് ഇന്ധന ചെലവ് ഇരട്ടിയാക്കി. മൊത്തം പ്രവര്‍ത്തന ചെലവിന്റെ 40 ശതമാനവും വിമാന ഇന്ധനത്തിന് വേണ്ടിയാണെന്നും കമ്പനികള്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

ഈ ഹര്‍ത്താല്‍ ആവശ്യമായിരുന്നു എന്ന് തോന്നാന്‍ കാരണമുണ്ട്; നിലപാട് പറഞ്ഞ് നടി മാലാ പാര്‍വതി
ഈ ഹര്‍ത്താല്‍ ആവശ്യമായിരുന്നു എന്ന് തോന്നാന്‍ കാരണമുണ്ട്; നിലപാട് പറഞ്ഞ് നടി മാലാ പാര്‍വതി

എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പെയ്‌സ് ജെറ്റ് എന്നീ മൂന്ന് വിമാന കമ്പനികളെയും പ്രതിനിധീകരിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് (എഫ്‌ഐഎ) ആണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് തങ്ങളുടെ നിലവിലെ സാഹചര്യം വിശദമാക്കി കത്ത് നല്‍കിയത്. ഇന്ധന വില വര്‍ധനവില്‍ നിന്ന് രക്ഷ വേണമെന്നാണ് പ്രധാന ആവശ്യം. ക്രൂഡ് ഓയിലും വിമാന ഇന്ധനവും തമ്മിലെ വില വ്യത്യാസവും കത്തില്‍ ചൂണ്ടിക്കാട്ടി.

വിമാന ഇന്ധന വില ഏകീകരിക്കണം

വിമാന സര്‍വീസ് റദ്ദാക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയെന്ന് കമ്പനികള്‍ പറയുന്നു. ചെലവ് താങ്ങാന് കഴിയുന്നില്ലത്രെ. സാമ്പത്തിക പിന്തുണ വേണമെന്നാണ് പ്രധാന ആവശ്യം. നിലവിലെ വെല്ലുവിളി മറികടക്കാന്‍ സര്‍ക്കാരിന്റെ പിന്തുണയില്ലാതെ സാധിക്കില്ലെന്നും വിമാന കമ്പനികളുടെ ഫെഡറേഷന്‍ കത്തില്‍ പറയുന്നു.

ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകള്‍ക്ക് വ്യത്യസ്ത ഇന്ധന നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണം. ഇക്കാര്യത്തില്‍ ഏകീകരണം ആവശ്യമാണ്. വിമാന ഇന്ധനത്തിന് ഏര്‍പ്പെടുത്തിയ 11 ശതമാനം എക്‌സൈസ് ഡ്യൂട്ടി താല്‍ക്കാലികമായി മാറ്റിവെക്കണം. രൂപയുടെ മൂല്യം ഇടിഞ്ഞ വേളയില്‍ തന്നെയാണ് ഇന്ധന വില കുത്തനെ കൂടിയിരിക്കുന്നതും. ഇത് രണ്ടും കമ്പനികളുടെ വരുമാനത്തെ സാരമായി ബാധിച്ചു എന്നാണ് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടിയത്.

വന്ദേഭാരത് എക്‌സ്പ്രസില്‍ തിരക്ക് കൂടി; കോച്ച് കൂട്ടി റെയില്‍വെ, സീറ്റ് കിട്ടുമെന്ന ആശ്വാസത്തില്‍ യാത്രക്കാര്‍
വന്ദേഭാരത് എക്‌സ്പ്രസില്‍ തിരക്ക് കൂടി; കോച്ച് കൂട്ടി റെയില്‍വെ, സീറ്റ് കിട്ടുമെന്ന ആശ്വാസത്തില്‍ യാത്രക്കാര്‍

ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള ഇന്ധന വില വര്‍ധന ലിറ്ററിന് 15 രൂപയാക്കി സര്‍ക്കാര്‍ നിയന്ത്രിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര സര്‍വീസിന് 73 രൂപയാക്കി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഇത് നഷ്ടം വര്‍ധിപ്പിച്ചുവെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങള്‍ ചുമത്തുന്ന ഇന്ധന വാറ്റിലുള്ള വ്യത്യാസവും കമ്പനികള്‍ ചൂണ്ടിക്കാട്ടി. പ്രതിസന്ധി മറികടക്കാന്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+