Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ വൈറസ്: എയർ ഇന്ത്യയും ഇൻഡിഗോ എയർലൈൻസും ചൈനയിലേക്കുള്ള സർവീസ് നിർത്തി!!

ദില്ലി: ചൈനയിലേക്കുള്ള സർവീസ് നിർത്തിവെച്ച് രണ്ട് ഇന്ത്യൻ വിമാന കമ്പനികൾ. എയർ ഇന്ത്യയും ഇൻഡിഗോ എയർലൈൻസുമാണ് ചൈനയിലേക്കുള്ള സർവ്വീസ് താൽക്കാലികമായി നിർത്തിവെച്ചിട്ടുള്ളത്. കൊറോണ വൈറസ് ബാധയെത്തുടർന്ന് ചൈനയിൽ 130 പേരാണ് ഇതിനകം മരിച്ചത്. ബുധനാഴ്ച മുതൽ നിരവധി രാജ്യങ്ങൾ ചൈനയിലേക്കുള്ള സർവ്വീസ് നിർത്തിവെക്കാൻ തുടങ്ങിയിരുന്നു.

ദില്ലിക്കും ഷാങ്ഹായിക്കും ഇടയിലുള്ള വിമാന സർവീസ് താൽക്കാലികമായി നിർത്തിവെച്ചതായി ബുധനാഴ്ച വൈകിട്ടാണ് എയർഇന്ത്യ അറിയിച്ചത്. ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെ സർവീസ് നിർത്തിവെക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇന്ത്യയ്ക്കും ദക്ഷിണേഷ്യയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന വിമാനങ്ങളിലെ എല്ലാ ക്രൂ മെമ്പർമാർ നിർബന്ധമായും എൻ 95 മാസ്കുകൾ ധരിക്കാനും നിർദേശിച്ചിട്ടുണ്ട്.

corona-158030

പ്രസ്താവന പുറത്തിറക്കിയ ഇൻഡിഗോ എയർലൈൻസ് ചൈനയിലെ ചെങ്ഡുവിലേക്കുള്ള വിമാന സർവ്വീസ് താൽക്കാലികമായി നിർത്തിവെച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. ദില്ലിയിൽ നിന്ന് ചെങ്ഡുവിലേക്കും ബെംഗളൂരുവിൽ നിന്ന് ഹോങ്കോങ്ങിലേക്കുമുള്ള വിമാന സർവ്വീസുകളാണ് ഇൻഡിഗോ എയർലൈൻസ് നിർത്തലാക്കിയിട്ടുള്ളത്.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സുരക്ഷ കണക്കിലെടുത്ത് ചൈനയിലേക്കുള്ള ഗതാഗതത്തിനും നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനിടെ നിരവധി പേർ ടിക്കറ്റുകൾ റദ്ദാക്കിയിരുന്നു. ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 20 വരെയാണ് ഇൻഡിഗോ എയർലൈൻസ് വിമാനങ്ങൾ സർവീസ് നിർത്തിവെച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+