കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓരോ അനൗണ്‍സ്‌മെന്‍റിന് ശേഷവും ജയ്ഹിന്ദ് പറഞ്ഞ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഉത്തരവ് യാത്രക്കാര്‍ക്കിടയില്‍ രാജ്യസ്നേഹം ഉണര്‍ത്താന്‍

  • By Desk
Google Oneindia Malayalam News

ദില്ലി: എല്ലാ കാബിന്‍ക്രൂവിനും കോക്പിറ്റ് ക്രൂവിനും പുതിയ സര്‍ക്കുലര്‍ നല്‍കി എയര്‍ ഇന്ത്യ. വിമാനത്തിലെ എല്ലാ അനൗണ്‍സ്‌മെന്റിനും ശേഷം ജയ്ഹിന്ദ് പറയണമെന്നാണ് പുതിയ സര്‍ക്കുലറില്‍ പറയുന്നത്. എയര്‍ ഇന്ത്യയുടെ ഒപ്പറേഷന്‍ ഹെഡായ അമിതാഭ് സിങാണ് ഉത്തരവിറക്കിയത്. ഇതോടെ എല്ലാ അനൗണ്‍സ്‌മെന്റിനും ശേഷം ജയ്ഹിന്ദ് പറയുകയാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍

ആപ്പില്‍ കുടുങ്ങി തെലുങ്കു ദേശം പാര്‍ട്ടി, ആന്ധ്രയിലെ വോട്ടുവിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം, കമ്പനിയെ പൂട്ടാന്‍ സൈബെരാബാദ് പോലീസ്

2016ലും സമാനമായ സര്‍ക്കുലര്‍ ഇറങ്ങിയിരുന്നു. എയര്‍ ഇന്ത്യയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അശ്വനി ലോഹാനിയായിരുന്നു ഉത്തരവിറക്കിയത്. നിലവില്‍ പുതിയ സര്‍ക്കുലര്‍ രാജ്യത്തെ നിലവിലെ സാഹചര്യങ്ങളെ കണക്കിലെടുത്താണ്. രാജ്യസ്‌നേഹം എന്നും നിലനിര്‍ത്താന്‍ ഇത് വഴി സാധ്യമാകുമെന്ന് പറയുന്നു.

Air India

വിമാനത്തിലെ ക്യാപ്റ്റന്‍ എന്നും യാത്രക്കാരുമായി ബന്ധപ്പെട്ടിരിക്കണമെന്നും അതിനാല്‍ ജയ്ഹിന്ദ് പറയുമ്പോള്‍ അതിന് അത്ഭുതകരമായ പ്രഭാവം സൃഷ്ടിക്കാന്‍ കഴിയുമെന്നും 2016ല്‍ പൈലറ്റ്മാര്‍ക്ക് ഇത്തരത്തില്‍ഒറു ഉത്തരവ് പ്രഖ്യാപിച്ച് കൊണ്ട് ലോഹാനി പറഞ്ഞിരുന്നു. ഇതോടൊപ്പം യാത്രക്കാരെ പുഞ്ചിരിയോടെ സ്വീകരിക്കണമെന്നും നമസ്‌കാരം പറഞ്ഞുവേണം സ്വീകരിക്കാനും വിടപറയാനുമെന്നും ലൊഹാനി നിര്‍ദ്ദേശിച്ചിരുന്നു. കാലാവധി അവസാനിച്ച അശ്വനി ലൊഹാനിയെ വീണ്ടും രണ്ട് വര്‍ഷത്തേക്ക് നിയോഗിക്കുകയായിരുന്നു. 2015 മുതല്‍ 2017 വരെ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായി ആദ്യത്തെ സേവനം. തുടര്‍ന്നാണ് വീണ്ടും ഹനിയമിതനായത്.

English summary
Air India introduce a new circular for crew members to announce Jaihind after every announcement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X